ന്യൂദല്‍ഹി: സ്കില്‍ ഇന്ത്യ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിംഗുമായി (ഡിജിടി) സഹകരിച്ച്, 2022 ഏപ്രില്‍ 21ന് കേരളത്തിലുള്‍പ്പടെ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ‘അപ്രന്റീസ്ഷിപ്പ് മേള’ സംഘടിപ്പിക്കുന്നു.
ഈ സംരംഭത്തിന് കീഴില്‍, ഒരു ലക്ഷത്തിലധികം അപ്രന്റീസുകളെ എടുക്കുന്നതിന് ലക്ഷ്യമിടുന്നു. തൊഴില്‍ ദാതാക്കള്‍ക്ക് ശരിയായ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനത്തിലൂടെയും പ്രായോഗിക വൈദഗ്ധ്യം നല്‍കുന്നതിലൂടെയും അത് കൂടുതല്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
30ലധികം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള 4000ലധികം സ്ഥാപനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ, താല്‍പ്പര്യമുള്ള യുവാക്കള്‍ക്ക് 500ലധികം ട്രേഡുകളില്‍
നിന്ന് തിരഞ്ഞെടുക്കാനും അവസരമുണ്ട്.
അഞ്ചാം ക്ലാസെങ്കിലും പാസായവര്‍ മുതല്‍ 12 ക്ലാസ് പാസായവര്‍, നൈപുണ്യ പരിശീലന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഐടിഐ വിദ്യാര്‍ഥികള്‍, ഡിപ്ലോമയുള്ളവര്‍, ബിരുദധാരികള്‍ എന്നിവര്‍ക്കും അപ്രന്റീസ്ഷിപ്പ് മേളയില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, എല്ലാ മാര്‍ക്ക് ഷീറ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും മൂന്ന് പകര്‍പ്പുകള്‍ (5 മുതല്‍ 12 വരെ പാസ്, നൈപുണ്യ പരിശീലന സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ തിരിച്ചറിയല്‍ രേഖ, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍ എന്നിവ അതത് വേദികളില്‍ കൊണ്ടുവരണം.
കഴിവുള്ള അപേക്ഷകര്‍ക്ക് അവിടെ വെച്ചു തന്നെ നേരിട്ട് വ്യവസായ മേഖലയില്‍ അപ്രന്റീസ്ഷിപ്പ് ലഭിക്കുകയും തുടര്‍ന്ന്, ഗവണ്മെന്റ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കുകയും ചെയ്യും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: