പരവൂര്‍: ഓരോ വ്യക്തിയും സ്വന്തം കുടുംബത്തെ സംരഷിക്കുന്നതിനോടൊപ്പം സമൂഹത്തില്‍ വേദനയും കഷ്ടപ്പാടും അനുഭവിക്കുന്നവര്‍ക്ക് താങ്ങായും തണലായും മാറണമെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന് എസ്. സേതുമാധവന്. പരവൂര്‍ കൂനയില്‍ ക്ലാവറതൊടിയില് ഗോപി-കൃഷ്ണമ്മ ദമ്പതികള്‍ക്ക് സേവാഭാരതി നിര്‍മിച്ച് നല്കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസഹജമായ പ്രേരണയാല്‍ സേവനപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണ് സേവാഭാരതി. ഒരു തുണ്ട് ഭൂമിക്കായും തലചായ്ക്കാന്‍ ഒരു വീടിനായും ജനങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ യാചിക്കുമ്പോള്‍ ലക്ഷകണക്കിന് ജനങ്ങളെ കുടിയിറക്കുന്ന കെ റെയില്‍ പോലുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാകില്ല.
വീടുകളുടെ പൂട്ട് പൊളിച്ചും പോലീസിനെ ഉപയോഗിച്ച് വസ്തുവില്‍ അതിക്രമിച്ചു കയറിയുമാണ് കെ റെയില്‍ പദ്ധതിക്ക് വേണ്ടി പോലിസ് കല്ലിടുന്നത്. പ്രളയബാധിതര്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പോലും പാലിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഒരു ഗ്രാമത്തിലെ 17കുടുംബങ്ങള്‍ക്ക് സേവാഭാരതി വീട് വച്ച് നല്കി. ദുരന്തഭൂമിയില്‍ മനുഷ്യസഹജമായ പ്രേരണയാല്‍ സേവനപാത ഉള്‍ക്കൊണ്ട് ജനങ്ങളാല്‍ ഈശ്വരരൂപം പൂണ്ട പ്രസ്ഥാനമാണ് സേവഭാരതിയെന്നും അദ്ദേഹം പറഞ്ഞു.
സേവാഭാരതി പരവൂര്‍ മുന്‍സിപ്പല്‍ സമിതി പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തിയ സഹ വ്യവസ്ഥ പ്രമുഖ് രാജന്‍കരൂര്‍ മുഖ്യപ്രഭാഷണം നടത്തി,സേവാഭാരതി ജില്ലാ ഉപാധ്യഷന് കേണല്‍ ഡിന്നി, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ബിജെപി മുന്‍സിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്വര്‍ണമ്മ സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഖിലന്. എസ്. ബി സ്വാഗതവും എസ്. ശ്രീലാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: