കേരളത്തിലെ സിനിമാ ചരിത്രം തിരുത്തിയെഴുതി റോക്കിങ് സ്റ്റാര്‍ യഷ്. മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ റെക്കോര്‍ഡാണ് കെജിഎഫ് 2 മറികടന്നത്. ആദ്യദിനം ഏഴ് കോടി ഇരുപതു ലക്ഷം നേടിയ ഒടിയന്, ആറു കോടി എഴുപതു ലക്ഷത്തോളം നേടിയ മരക്കാര്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളെ കെജിഎഫ് 2 പിന്നിലാക്കി. കേരളത്തില്‍ നിന്നും ആദ്യ ദിനം 7.25 കോടി രൂപ കെജിഎഫ് 2 നേടിയത്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ ബോക്സോഫീസ് കലക്ഷനില്‍ വന്‍മുന്നേറ്റമാണ് കെജിഎഫ് നടത്തുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം ആദ്യദിവസം 50 കോടിയാണ് സിനിമ നേടിയത്.
കേരള ഓപണിംഗില്‍ മൂന്നാം സ്ഥാനത്ത് കഴിഞ്ഞ ദിവസം എത്തിയ വിജയ് ചിത്രം ബീസ്റ്റ് ആണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാലയുടെ കണക്ക് പ്രകാരം ബീസ്റ്റിന്റെ ആദ്യദിന കേരള ഗ്രോസ് 6.6 കോടിയാണ്. കെജിഎഫ് നിറഞ്ഞോടിയതോടെ ബീസ്റ്റ് പല തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. നിലവില്‍ നൂറില്‍ താഴെ തിയറ്ററുകളില്‍ മാത്രമാണ് ബീസ്റ്റ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
മലയാള ചിത്രങ്ങള്‍ വിഷു റിലീസിന് എത്താത്തതിനാല്‍ കൂടുതല്‍ തിയറ്ററുകള്‍ കെജിഎഫിന് ലഭിച്ചിരുന്നു. ഇതോടെ കേരളത്തില്‍ ഏറ്റവും വലിയ ഓപ്പണിങ്ങാണ് ഈ അന്യഭാഷ ചിത്രത്തിന് ലഭിച്ചത്. മലയാളത്തിനു പുറമെ, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളും കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്!സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്!മണ്, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: