ന്യൂദല്‍ഹി: ദക്ഷിണ കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. ഷാപിയാനിലെ സൈനപൊരയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ സേനാംഗങ്ങള്‍ക്കു നേരെ അവര്‍ വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
അധിക സന്നാഹങ്ങളുമായി ഇവിടേക്കു എത്തുന്നതിനിടെ ചൗഗാമിനു സമീപം വാഹനം നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ മൂന്ന് സൈനികരും വീരമൃത്യു വരിച്ചു. അഞ്ച് പേര്‍ക്കു പരുക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: