മുംബൈ: തോല്‍വിയോടെയുള്ള തുടക്കം മുംബൈക്ക് ശീലമാണെങ്കിലും ഇത്തവണത്തെ തുടക്കം അല്‍പ്പം കടുത്തുപോയി. ആദ്യ അഞ്ചിലും തോല്‍വി. തിരിച്ചുവരവിന് സമയമുണ്ടെങ്കിലും ശ്രദ്ധിക്കാന്‍ ഏറെയുണ്ട് താരങ്ങള്‍ക്കും മാനേജ്മെന്റിനും. അഞ്ച് തവണ കിരീട ജേതാക്കളായ മുംബൈക്ക് ഇതെന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബിനെതിരായ മത്സരത്തില്‍ പൊരുതിയെങ്കിലും 12 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു ടീമിന്. സ്കോര്‍: പഞ്ചാബ്: 198/5 (20) മുംബൈ: 186/9 (20).
പഞ്ചാബിന് വേണ്ടി മായങ്ക്-ധവാന് സഖ്യം നല്‍കിയത് തകര്‍പ്പന്‍ തുടക്കം. മുന്‍നിരയില്‍ ഇരുവരും റണ്‍സ് ഉയര്‍ത്തിയത് മുംബൈ പ്രതിരോധത്തിലായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യം തന്നെ രോഹിത്ത് ശര്‍മയുടെയും ഇഷാന് കിഷന്റെയും വിക്കറ്റ് നഷ്ടമായി. എന്നാല്‍ ഡിവാള്‍ഡ് ബ്രെവിസിന്റെയും(49) തിലക് വര്‍മ്മയുടെയും(36) സൂര്യകുമാര്‍ യാദവിന്റെയും(43) കരുത്തില്‍ പൊരുതിക്കയറി. വിക്കറ്റ് നഷ്ടമായതാണ് ടീമിന് തിരിച്ചടിയായത്. പൊളാര്ഡിനും(പത്ത്) ഉനദ്ഖട്ടിനും(12) ടീമിനെ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. പഞ്ചാബിന് വേണ്ടി ഒഡിയന്‍ സ്മിത്ത് നാലും റബാഡ രണ്ടും വിക്കറ്റ് നേടി. മായങ്ക് അഗര്‍വാളാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: