തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരക്കാരെ പരിഹസിച്ച് ചെയര്‍മാന്‍ ബി. അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളു. സമരക്കാരോട് വാത്സല്യമുണ്ട്. കെഎസ്ഇബിയില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. പരസ്പര ബഹുമാനത്തോടെ സമവായത്തിന്റെ ഭാഷയാണ് മാനേജ്‌മെന്റിന്റേതെന്നും ചെയര്‍മാന്‍ പറഞ്ഞു.
കെഎസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ട് പോകൂവെന്നും ബി. അശോക് പറഞ്ഞു. അതേസമയം, വൈദ്യുതി ബോര്‍ഡില്‍ സമരം ചെയ്യുന്ന ഓഫീസര്‍മാരുടെ സംഘടനാനേതാക്കളുമായി ചെയര്‍മാന്റെ നിര്‍ദേശപ്രകാരം ഫിനാന്‍സ് ഡയറക്ടര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. പ്രതികാരനടപടിയെന്ന വിധത്തില്‍ മൂന്നു നേതാക്കളെ സ്ഥലംമാറ്റുകയും ഇതില്‍ സെക്രട്ടറിയെ പ്രമോഷന്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് മുഖ്യമന്ത്രി വൈദ്യുതി മന്ത്രിക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. സമരം ചെയ്യുന്ന കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം. ജി സുരേഷ് കുമാർ വഹിച്ച പവർ സിസ്റ്റം എഞ്ചിനീയറിങ്ങിൽ പുതിയ ഇ ഇ യെ നിയമിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: