ആധുനികശാസ്ത്രം ഇപ്പോള്‍ ഒരു അന്വേഷണപദ്ധതി മാത്രമാകുന്നു. ഒരു ദര്‍ശനമോ തത്വസംഹിതയോ അല്ല. എല്ലാറ്റിനെയും കൂട്ടിപ്പിടിക്കുന്ന ഒരു സാമാന്യതത്വം അവിടെ ഇല്ല. അതിന്റെ അടുത്തുപോലും അന്വേഷണം എത്തിയിട്ടുമില്ല.
ആധുനികശാസ്ത്രം ഗ്രീക്ക് റോമന്‍ ചിന്തകളില്‍ അധിഷ്ഠിതമായ മധ്യകാലയൂറോപ്യന്‍ തത്വചിന്തയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഫ്രാന്‍സിസ് ബേക്കന്റെ ഇന്ദ്രിയാനുഭവ വാദം പകരം സ്വീകരിച്ചു. അളവുകളെ ആധാരമാക്കിയാണ് ഇന്നേവരെ പ്രസ്തുത അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. അളന്നു കഴിഞ്ഞാല്‍ അറിഞ്ഞുകഴിഞ്ഞു! പ്രശ്നം കണ്ടെത്തിയാല്‍ മതി, പരിഹാരം നിര്‍ദ്ദേശിക്കേണ്ടതില്ല! അത് നാളെ പുതിയ ഇന്ദ്രിയാനുഭവങ്ങളില്‍ നിന്ന് താനെ വന്നുകൊള്ളും! ബഡായി പറയുന്നതില്‍ കുറവു വരുത്തേണ്ടതുമില്ല. കുറവുകള്‍ ഗണിതമാതൃകകളിലും ഋ = ങഇ2 പോലൂള്ള സൂത്രവിദ്യകളിലും ഒളിച്ചുവെച്ചിരിക്കുകയാണ്.
അളവ് അറിവാവുകയില്ല. മീറ്റര്‍ റീഡിങും കണക്കെഴുത്തും ശാസ്ത്രമല്ല. അളവുകള്‍കൊണ്ട് ഉപകരണങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും കുറിപ്പടി തയ്യാറാക്കാം. ഉപയോഗങ്ങള്‍ക്ക് ബില്ലിട്ട് ഉപഭോക്താക്കളില്‍ നിന്നും വസൂലാക്കാം. അത്രതന്നെ. ഇന്നത്തെ ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും കര്‍ത്താവിന്റെ പേറ്റന്റ് അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ വേണ്ടിമാത്രം. ഇന്നത്തെ ആധുനികശാസ്ത്രം എന്നാല്‍ മനുഷ്യന് തന്റെ പരിസ്ഥിതിയെ അഹങ്കാരത്തോടെ വായിച്ചെടുക്കലും പ്രതികരിക്കലും മാത്രമാണ്. പ്രകൃതിയെ അറിയുന്നില്ല. അഹങ്കാരം ഭ്രാന്താണെന്നറിയുന്നില്ല.
ആധുനിക ശാസ്ത്രത്തിന് ഒരു താത്വിക അടിത്തറ ഉണ്ടാക്കാന്‍ ശ്രമിച്ചവരില്‍ പ്രഥമഗണനീയന്‍ ഐസക് ന്യൂട്ടനാണ്. രണ്ടുനൂറ്റാണ്ടുകളോളം പാശ്ചാത്യര്‍ കൊട്ടിഘോഷിച്ചു നടക്കുകയും ചെയ്തു. ന്യൂട്ടന്റെ സമ്പ്രദായത്തിന് പരസ്പര ആശ്രയദോഷമുണ്ട്. അത് പുനരുക്തി (മtuീേഹീഴ്യ) മാത്രമാണ്. ഫ്രാന്‍സിസ് ബേക്കന്റെ ഇന്ദ്രിയ നിരീക്ഷണത്തിനപ്പുറം പോകുന്നില്ല, വിവരണത്തിനപ്പുറം പോകുന്നില്ല.
ന്യൂട്ടന് കൊണ്ടുവന്ന ‘ദ്രവ്യമാനം’ (ാമ)ൈ എന്ന കല്പിത അളവാണ് അദ്ദേഹത്തിന്റെ സമ്പ്രദായത്തിന്റെ നാരായവേര്. ദ്രവ്യമാനമുപയോഗിച്ചാണ് ബലതന്ത്രം(ബലം, ഊര്‍ജ്ജം) നിര്‍വ്വചിക്കപ്പെടുന്നത്. ദ്രവ്യമാനമില്ലെങ്കില്‍ ബലമില്ല, ഊര്‍ജ്ജമില്ല! എന്നാല്‍ ‘ബല’വും ഊര്‍ജ്ജ’വുമില്ലെങ്കില്‍ ദ്രവ്യമാനവുമില്ല!! തിരിച്ച് ബലം പ്രയോഗിക്കാതെ ദ്രവ്യമാനം അളന്നെടുക്കാനും സാധിക്കില്ല! ഇതാണ് പരസ്പരആശ്രയദോഷം.
ഐന്‍സ്റ്റൈനും വിരലിലെണ്ണാവുന്ന ചില പ്രഗത്ഭ ഭൗതികശാസ്ത്രജ്ഞന്മാരുമൊഴികെ മറ്റു ഭൗതികശാസ്ത്രജ്ഞന്മാരാരും ദോഷം കണ്ടിട്ടുപോലുമില്ല, പരിഗണിക്കാറുമില്ല, ചര്‍ച്ച ചെയ്യാറുമില്ല. മഹാശാസ്ത്രജ്ഞന്മാര്ക്ക് പ്രശ്നങ്ങള്‍ താനെ പരിഹരിക്കപ്പെടുമല്ലോ!
അത്യന്താധുനികശാസ്ത്രത്തിലും ദ്രവ്യമാനത്തിന്റെ നീരാളിപ്പിടുത്തം തുടരുന്നു. ഐന്‍സ്റ്റൈനു പോലും രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ ആപേക്ഷികതാ സിദ്ധാന്തത്തിനും ദ്രവ്യമാനം വേണം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റിലേറ്റിവിറ്റിയും ക്വാണ്ടം ഭൗതികവും കണ്ടെത്തിയ കുറവുകള്‍ ഇവിടെനിന്ന് തുടങ്ങുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങള്‍ കടന്നുപോയിട്ടും പരിഹാരത്തിന്റെ നാലയലത്തുപോലും എത്തിയിട്ടുമില്ല. പാശ്ചാത്യ ആധുനികശാസ്ത്രം ബലപ്രയോഗത്തിന്റെയും അഹങ്കാരത്തിന്റേയും ഭാഷയിലുള്ള ഒരു വിവരണം മാത്രം. അതിന്റെ താല്‍ക്കാലിക ഗുണങ്ങളും, പിന്നീട് ദുരുപയോഗവും സര്‍വ്വനാശവും മാത്രമാണ് ആ ശാസ്ത്രത്തിലുള്ളത്. ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നതും അതാണല്ലോ.
ദ്രവ്യമാനവും ബലവും ഊര്‍ജ്ജവും കളയാതെ ആധുനികശാസ്ത്രത്തിന് മിഥ്യാഹങ്കാരത്തില് നിന്ന് മോചനമില്ല. അഹങ്കാരം കളയാതെ ആധുനികശാസ്ത്രത്തിന് പ്രകൃതിയെ അറിയാനും സാധിക്കില്ല. മിഥ്യാഹങ്കാരം സര്‍വ്വനാശത്തിലേക്കേ നയിക്കൂ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഋ = ങഇ2 എന്ന സമവാക്യം ഒഴിവാക്കേണ്ടിയിരിക്കുന്നു. അത് അഹങ്കാരിയായ മനുഷ്യനുള്ളതാണ്. പ്രകൃതിക്ക് ആവശ്യമില്ല, ചലനതന്ത്രം മാത്രം മതി.
ഇന്നത്തെ ഇറക്കുമതിശാസ്ത്രം മനുഷ്യന്റെ പരിസ്ഥിതിശാസ്ത്രം -പരിസ്ഥിതിയെ നശിപ്പിക്കാനുള്ള ശാസ്ത്രം- മാത്രം. നാം അതിനെ കണ്ണടച്ച് ആരാധിക്കുന്നു, സ്തുതിക്കുന്നു,’വികസി’പ്പിക്കുന്നു! നമ്മുടെ പൂര്‍വ്വീകര്‍ നമുക്കു വരദാനമായി കാണിച്ചുതന്ന സര്‍വ്വമംഗളകാരിയായ പ്രകൃതിവീക്ഷണത്തെ കാണുന്നുമില്ല. അദ്വൈതജ്ഞാനശാസ്ത്രം വൃഥാ മേനി പറഞ്ഞുനടക്കാന്‍ വേണ്ടിമാത്രമോ? ഇതോ അഭിനവലോകഗുരുസ്ഥാനീയരുടെ ധര്‍മ്മം?
ശാസ്ത്രജ്ഞന്മാരേ ഇതിലെ… ഇതിലെ. അദ്വൈതദര്‍ശനത്തിലേക്ക് നോക്കൂ. അഹങ്കാരം കളയൂ. അഭയം തേടൂ. നിങ്ങളുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കരതലാമലകം പോലെ തെളിഞ്ഞുകാണാം.
‘…അന്നന്നു കണ്ടതിനെ
വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി
ഹരിനാരായണായ നമഃ’
(ഹരിനാമ കീര്‍ത്തനത്തിലെ 36ാം ശ്ലോകത്തിലെ രണ്ടാം പകുതി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: