വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസില്‍ താടിക്ക് കൈകൊടുത്ത് ചുവരിലെ സ്ക്രീനിലേക്ക് നോക്കി പ്രസംഗം കേള്‍ക്കുന്ന ജോ ബൈഡന്റെ ചിത്രം നല്കുന്ന സന്ദേശം പലതാണ്.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസാരമാണ് ബൈഡന് വെര്‍ച്ച്വലായി ശ്രവിക്കുന്നത്.പ്രാധാന്യത്തിന്റെ സൗഹൃദത്തിന്റെ പ്രതികാരത്തിന്റെ ഒക്കെ പാഠങ്ങള്‍ ഇതിലുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി വെര്‍ച്ച്വല്‍ മീറ്റിംഗിന് തയ്യാറായി എന്നതുതന്നെ ആഗോള രാഷ്ട്രീയ പരിസ്ഥിതിയില്‍ ഇന്ത്യന്‍ നിലപാടിന് പ്രധാന്യമുണ്ട് എന്നത് അടിവരയിടുന്നു.
2005 മാര്‍ച്ചില്‍ ഫ്ളോറിഡയില്‍ നടന്ന ഏഷ്യന്‍ അമേരിക്കന്‍ ഹോട്ടല്‍ അസോസിയേഷന് വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയായിയുന്നു. അമേരിക്കന്‍ ഭരണകൂടം മോദിക്ക് വിസ നിഷേധിച്ചു. ഗുജറാത്ത് കലാപമാണ് കാരണമായി പറഞ്ഞത്. അപമാനിക്കലായി കരുതിയ ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് ഗുജറാത്തികള്‍, അമേരിക്കയില്‍ കാലുകുത്താതെ തന്നെ മോദിയുടെ പ്രസംഗം ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന്‍സില്‍ തടിച്ചുകൂടിയ 5000ത്തോളം പേരെ കേള്‍പ്പിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. . ഗാന്ധിനഗറലിരുന്ന് നരേന്ദ്രമോദി അമേരിക്കയിലെ സദസ്സുമായി സാറ്റലൈറ്റ് അപ് ലിങ്ക് സംവിധാനം ഉപയോഗിച്ച് സംവദിച്ചു. വെര്‍ച്ച്വല്‍ മീറ്റിംഗ്് ഇന്ന് സര്‍വസാധാരണമാണെങ്കിലും അന്ന് ആരും ചിന്തിച്ചിരുന്നില്ല. ഇന്ത്യക്കാര്‍ക്ക് അഭിമാനവും അമേരിക്കന്‍ ഭരണക്കാര്‍ക്ക് അപമാനവും നല്കിയതായിരുന്നു വിസ ഇല്ലാതിരുന്നിട്ടും മോദി സദസ്സുമായി നേരിട്ടു സംസാരിച്ച പരിപാടി. പിന്നീട് പല തവണ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മോദി അമേരിക്കയില്‍നടന്ന പരിപാടികളില്‍ പങ്കെടുത്തു.
മോദി പ്രധാനമന്ത്രിയായപ്പോള്‍, നിഷേധിച്ച വിസ മോദിക്ക് താലത്തില്‍ വെച്ച് നല്കാന് അമേരിക്ക നിര്‍ബന്ധിതരായി. മാഡിസണ്‍ സ്ക്വയറില്‍ തന്നെ നടന്ന ചരിത്ര സമ്മേളത്തോടെ അമേരിക്കയിലും മോദി തരംഗമാകുന്നതാണ് പിന്നീട് കണ്ടത്.
പ്രധാനമന്ത്രി എന്ന നിലയില്‍ അമേരിക്കയിലെത്തിയ ജവഹര്‍ലാല്‍ നെഹഹ്റുവിനൊപ്പം ചിത്രമെടുക്കാന്‍ സമയമില്ലന്ന് അന്നത്തെ പ്രസിഡന്റ്് പറഞ്ഞെങ്കില്‍, നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടാനും സെല്‍ഫി എടുക്കാനും മത്സരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനേയും ലോകം കണ്ടു. അതിന്റെ തുടര്‍ച്ചായായിട്ട് ജോ ബൈഡന്- നരേന്ദ്രമോദി വെര്‍ച്ച്വല്‍ മീറ്റിംഗിനെ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: