ഇടുക്കി: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ശ്രീലങ്ക, തമിഴ്നാട് എന്നിവയുടെ സമീപത്തുമായി അന്തരീക്ഷ ചുഴി തുടരുന്നതും വടക്കന്‍ കേരളത്തിന് സമീപമുള്ള ന്യൂനമര്‍ദ പാത്തിയുമാണ് നിലവിലെ മഴക്ക് കാരണം.
കേരള തീരത്ത് ഇന്ന് അര്‍ദ്ധരാത്രി വരെ 1.2-1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാനത്ത് പരക്കെ ശക്തമായ വേനല്‍ മഴ ലഭിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഉച്ചയോടെ തുടങ്ങുന്ന മഴ പുലര്‍ച്ചെ വരെ നീളുന്നുമുണ്ട്. ഇന്നലെ മദ്ധ്യകേരളത്തില്‍ പലയിടത്തും രാവിലെ മുതല്‍ മഴ ലഭിച്ചു. ഉച്ചയ്ക്ക് ശേഷം എല്ലാ ജില്ലകളിലും മഴയെത്തി. ഇന്നും നാളെയും തെക്ക്മദ്ധ്യ കേരളത്തിലെ ജില്ലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലകളിലാകും കൂടുതല്‍ മഴ സാധ്യത. വടക്കന്‍ ജില്ലകളില്‍ ചൂടിന് നേരിയ വര്‍ദ്ധനവുണ്ടാകും.
വേനല്‍ മഴ 41 ദിവസം പിന്നിടുമ്പോള്‍ ഇതുവരെ 112 ശതമാനം കൂടുതലുണ്ട്. 66.4 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് സംസ്ഥാനത്താകെ ശരാശരി 140.8 സെ.മീ. മഴ പെയ്തിറങ്ങി. കാസര്‍ഗോഡ് നാലിരട്ടിയലിധികം മഴ കൂടിയപ്പോള്‍ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ രണ്ടിരട്ടിയാണ് കൂടുതല്‍. എല്ലാ ജില്ലകളിലും ശരാശരിയില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: