കോഴിക്കോട്: കേരളഗാന്ധി കെ. കേളപ്പന് ഇക്കാലമത്രയും തമസ്കരിക്കപ്പെട്ടത് ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം അധികാരമേറിയ ഭൗതികവാദത്തിന്റെ ആസുരികത കാരണമാണെന്ന് ആര് എസ് എസ് ക്ഷേത്രീയ സഹ കാര്യവാഹും ജന്മഭൂമി മാനേജിങ് ഡയറക്ടറിമായ എം. രാധാകൃഷ്ണന്.കേളപ്പജി-ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സത്യം, ധീരത, ആത്മാര്‍ത്ഥത എന്നിവയായിരുന്നു കേളപ്പജിയിലെ ഗുണങ്ങള്‍. ഇവ മൂന്നും ഇഷ്ടപ്പെടാത്തവരാണ് കേരളത്തില്‍ അധികാരമേറ്റവര്‍. കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, അക്കാദമിക മേഖലകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. എന്നാല്‍ മഹാമാരിയുടെ വിനാശകരമായ ഒരു പരിതസ്ഥിതിയിലും കേരള സമൂഹം അന്തസ്സോടെ നെഞ്ചുവിരിച്ച് നില്ക്കുന്ന ഒരു ചിത്രം ഇന്ന് കാണാന്‍ സാധിക്കുന്നുണ്ട്. സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടശേഷം ലോകം ഭാരതത്തെ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ഏത് കാര്യത്തിലും ഭാരതം എന്തു പറയുന്നു എന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ലോകം. കേളപ്പനെയും വേലുത്തമ്പി ദളവയെയും പഴശ്ശിരാജയെയുമൊക്കെ ഈ മണ്ണില്‍ നമുക്ക് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും രാധാകൃഷ്ണന് പറഞ്ഞു.
ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്. സ്മൃതിയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: