പരവൂര്‍: പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ വീണ്ടും എത്തുമ്പോഴും വീടുകള്‍ നഷ്ടമായവര്‍ക്കുള്ള നഷ്ടപരിഹാരം പൂര്‍ണമായും കൊടുത്തു തീര്‍ക്കാന്‍ ഇനിയും സംസ്ഥാനത്തിന് ആയിട്ടില്ല.
2016 ഏപ്രില്‍ പത്തിനു പുലര്‍ച്ചെ 3.17നാണ് സംസ്ഥാനം കണ്ട വലിയ വെടിക്കെട്ടപകടം ഉണ്ടായത്. മീനഭരണി ഉത്സവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ 110 പേര്‍ക്കാണ് ജീവന് നഷ്ടമായത്. എഴുന്നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. നൂറിലധികം വീടുകള്‍ തകര്‍ന്നു. സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും വീടുകള്‍ തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇനിയും പണ്ടൂര്‍ണമായും ലഭിച്ചിട്ടില്ല. പണ്ടിഡബ്ല്യൂഡി ബില്‍ഡിങ്സ് വിഭാഗത്തിനായിരുന്നു നാശനഷ്ടം വിലയിരുത്താനുള്ള ചുമതല. 5000 രൂപ മുതല്‍ 35 ലക്ഷം രൂപ വരെ ഇവര്‍ നഷ്ടപരിഹാരം തിട്ടപ്പെടുത്തി.
പക്ഷേ പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന്റെ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചതാണ് വിനയായി. ഈ ഫണ്ടില്‍ നിന്നും പരമാവധി 1,90,000 രൂപ വരെ മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാവൂ. 35 ലക്ഷം രൂപ നഷ്ടമുണ്ടായവര്‍ക്കും രണ്ടു ലക്ഷം രൂപ നഷ്ടമുണ്ടായവര്‍ക്കും 1,90,000 രൂപ വാങ്ങി തിരികെപ്പോകേണ്ട സ്ഥിതിയായി. പലര്‍ക്കും തുക കിട്ടാതെയായി. ദുരന്തത്തിനു ആറു വര്‍ഷമാകുമ്പോഴും പരവൂര്‍ നിവാസികളുടെ ഉള്ളിലെ ആളല്‍ ഇനിയും നിലച്ചിട്ടില്ല. ദുരന്തത്തിന്റെ ശേഷിപ്പുകള്‍ നീറുന്ന കാഴ്ചകളായി ഇന്നും പുറ്റിങ്ങലിലുണ്ട്.
ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്ത കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത് ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള കുറ്റപത്രം. 52 പ്രതികളാണുള്ളത്. എഫ്ഐആര്‍, സാക്ഷി മൊഴികള്‍, മജിസ്ട്രേറ്റിന് മുമ്പില്‍ കൊടുത്ത മൊഴികള്‍, കുറ്റപത്രം, പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, മറ്റ് അനുബന്ധ രേഖകള്‍ ഉള്‍പ്പെടെ 10,600 പേജുള്ളതാണ് കുറ്റപത്രം.
ദുരന്തത്തില്‍ മരിച്ച കരാറുകാരന് ഉള്‍പ്പെടെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ കോടതിയില്‍ ആരംഭിച്ചിട്ടില്ല. കമ്പം നിരോധിച്ചെന്ന് അന്നത്തെ കളക്ടര്‍ അവകാശപ്പെടുമ്പോള്‍ തന്നെ നിയമവശം അനുസരിച്ചു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാര്‍ ആണ് എന്നിരിക്കെ ഉദ്യോഗസ്ഥ തലത്തിലുള്ള മുഴുവന്‍ ആള്‍ക്കാരെയും ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ചു അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പി.എസ്. ഗോപിനാഥന് കമ്മിഷന് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും പുറത്തുവിട്ടിട്ടില്ല.
അമ്പലത്തും ഭാഗം സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി; അടവു നയവുമായി സിപിഎം ശാസ്താംകോട്ട: ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോരുവഴി അമ്പലത്തും ഭാഗം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് പുറത്താക്കിയ ജീവനക്കാരെ സംരക്ഷിക്കാന്‍ ബാങ്ക് ഭരണസമിതിക്ക് നേതൃത്വം നല്കുന്ന സിപിഎം.പണാപഹരണവും വഞ്ചനാകുറ്റവും അടക്കം ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാതെ തത്ക്കാലം ജോലിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ബാങ്കിലെ ക്ലര്‍ക്ക് എസ്.സജിത്ത്കുമാര്‍, കാഷ്യര്‍ എം.അനൂപ് എന്നിവരെയാണ് ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് സസ്പെന്റ് ചെയ്തത്. വെട്ടിപ്പില്‍ പങ്കാളിയായിരുന്ന ബാങ്ക് സെക്രട്ടറി വിശ്വനാഥന് തമ്പി നേരത്തെ വിരമിച്ചിരുന്നു.
സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പണാപഹരണം നടത്തിയ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കാതെ കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് ഭരണസമിതി സ്വീകരിച്ചത്. ഇതിനിടെ സഹകരണ വകുപ്പ് എആര്‍ ന്റെ നേതൃത്വത്തില്‍ തുടക്കത്തില്‍ പരിശോധന ഊര്‍ജിതമാക്കിയിരുന്നെങ്കിലും പിന്നീട് അന്വേഷണം ഇഴഞ്ഞ് നീങ്ങി.
നിലവിലെ ബാങ്ക് പ്രസിഡന്റായ സിപിഎം നേതാവിനടക്കം വെട്ടിപ്പില്‍ പങ്കുണ്ടന്ന് സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് ജീവനക്കാര്‍ സഹകരണ വകുപ്പിന് പരാതി നല്‍കിയതോടെയാണ് പാര്‍ട്ടി നേതൃത്വം പുതിയ അടവുനയം പുറത്തിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: