ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇമ്രാന് ഖാനെതിരെ അവിശ്വാസ പ്രമേയം പാസായി. പാകിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തില്‍ നിന്ന് പുറത്ത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നു. ദേശീയ അംസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. ഭരണകക്ഷി അംഗങ്ങള്‍ ദേശീയ അസംബ്ലിയില്‍ നിന്നിറങ്ങിപ്പോയി. നിര്‍ണായക രാഷ്ട്രീയ പ്രതിസന്ധിക്കിടെ പാക് ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി.
ഇമ്രാന് ഖാന് ഇപ്പോള്‍ വീട്ടു തടങ്കലില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇമ്രാന് ഖാന് അടക്കമുള്ളവരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നുള്ള ഹര്‍ജിയും കോടതിയില്‍ എത്തിയിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഇന്ന് ഉച്ചയോടെ തെരഞ്ഞെടുക്കും. ഷഹ്ബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകളാണ് തെളിഞ്ഞ് വന്നിട്ടുള്ളത്.
രാജ്യത്തെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധിയും റദ്ദാക്കി.
വിദേശ ശക്തിയുടെ ഇടപെടലാണ് അവിശ്വാസ പ്രമേയത്തിന് പിന്നിലെന്നാണ് ഇമ്രാന് ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉന്നയിച്ചിരുന്ന ആരോപണം. ഒരു അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത ഇന്ത്യയുടെ വിദേശകാര്യ നയം മാതൃകയാക്കണമെന്ന് ഇമ്രാന് ഖാന് പറഞ്ഞിരുന്നു. ഈ പ്രസ്താവന പ്രതിപക്ഷം ആയുധമാക്കി. ഇമ്രാന് ഇന്ത്യയിലേക്ക് പോകണം എന്നായിരുന്നു പിഎംഎല്‍എന്‍ നേതാവ് മറിയം നവാസ് പറഞ്ഞത്. വിദേശ ശക്തികള്‍ കെട്ടിയിരിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് ഇമ്രാന്ഖാന് പ്രഖ്യാപിച്ചതോടെ അവിശ്വാസ വോട്ടിനു ശേഷവും പാകിസ്ഥാനിലെ പ്രതിസന്ധി തീരില്ലെന്ന് ഉറപ്പായി.
ദേശീയ അസംബ്ലിക്ക് പുറത്ത് സൈന്യത്തിന്റെ മൂന്ന് നിര വാഹനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലേക്കുള്ള പ്രധാനപ്പെട്ട റോഡുകളും അടച്ചു. വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേതാക്കന്മാരോ ഉന്നത ഉദ്യോഗസ്ഥരോ രാജ്യം വിടുന്നത് തടയണമെന്നാണ് നിര്‍ദേശം. വിദേശ എംബസികളും ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: