മുംബൈ: മുംബൈ ഇന്ത്യന്‍സിന് കളിച്ചിരുന്ന യുസ്വേന്ദ്ര ചഹലിന്റെ തന്റെ ജീവന് ഭയാനകമായ ഒരു സംഭവം വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകന് രവി ശാസ്ത്രി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ചഹലിന്റെ ജീവന് തന്നെ ആപത്താകുന്ന രീതിയില്‍ പെരുമാറിയ താരം ആരുതന്നെയായാലും അവനെ ജീവിതകാലത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിലക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ദിവസം രാജസ്ഥാന് റോയല്‍സ് പങ്കുവെച്ച വീഡിയോയിലെ ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ശാസ്ത്രിയുടെ പരാമര്‍ശം. ‘ഈ സംഭവം ഇന്നാണ് സംഭവിച്ചിരുന്നതെങ്കില്‍? അവനെ ജീവിതകാലത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിലക്കണം. കൂടാതെ കഴിയുന്നതും വേഗം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുചെന്നിടുകയും വേണം. ഇതൊരു തമാശയല്ലെന്ന് മനസിലാക്കാന്‍ അവനെ ജീവിതകാലത്തേക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ പോലും അനുവദിക്കരുത്,’ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ശാസ്ത്രിയുടെ പ്രതികരണം.
രാജസ്ഥാന് റോയല്‍സിലെ കൂട്ടാളികളായ രവിചന്ദ്രന്‍ അശ്വിനും കരുണ്‍ നായരുമായും നടത്തിയ സംഭാഷണത്തില്‍ അവരുടെ ക്രിക്കറ്റ് കരിയറില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ചില സംഭവകഥകള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. അതിനിടെയാണ് ചഹല്‍ തന്റെ ജീവിതത്തില്‍ നടന്ന ദുരനുഭവം പങ്കുവച്ചത്. താന്‍ മരണത്തെ മുഖാമുഖം കണ്ട അനുഭവം ചഹല്‍ വെളിപ്പെടുത്തിയത്. അധികം ആര്‍ക്കും ഇതേ കുറിച്ച് അറിയില്ല എന്നുപറഞ്ഞുകൊണ്ടാണ് ചഹല്‍ ഇക്കാര്യം പറയുന്നത്. 2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരിക്കെ മദ്യപിച്ച് ലക്കുകെട്ട സഹതാരത്തിന്റെ ആക്രണത്തില്‍ നിന്നും താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് താരം വെളിപ്പെടുത്തുന്നത്.
‘എന്റെ ഈ കഥ കുറച്ചുപേര്‍ക്കെങ്കലും അറിയാം. ഇത് ഞാന്‍ ആരുമായും മുമ്പ് പങ്കുവെച്ചിട്ടില്ല. ബെംഗളൂരുവില്‍ വെച്ച് മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന സമയമായിരുന്നു അത്. കെട്ടിടത്തിന്റെ 15ാം നിലയിലായിരുന്നു ഞങ്ങള്‍ അപ്പോള്‍ ഉണ്ടായിരുന്നത്. അപ്പോഴേക്കും മറ്റ് താരങ്ങള്‍ വന്ന് എല്ലാം നിയന്ത്രിച്ചു, എനിക്ക് കുടിക്കാന്‍ വെള്ളം തന്നു.ചെറിയ രീതിയില്‍ ഒരു പിഴവ് സംഭവിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഉറപ്പായും താഴെ വീഴുമായിരുന്നു. ആരാണ് എന്നോടിത് ചെയ്തതെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല,’ എന്നായിരുന്നു ചഹല്‍ പറഞ്ഞത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദ്ര സിംങ് സേവാഗും, ആകാശ് ചോപ്രയും ആ ദുരനുഭവത്തിന്റെ കാരണക്കാരനായ താരത്തിന്റെ പേര് വെളിപ്പെടുത്തണമെന്നും ചഹലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അയിരുന്നു ചഹലിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: