കൊടുങ്ങല്ലൂര്‍: കോട്ടപ്പുറത്തുനിന്ന് കടലിലേക്ക് ആഡംബര യാത്രാ ബോട്ട് സര്‍വ്വീസ്. രണ്ടു മണിക്കൂര്‍ നീളുന്ന യാത്രക്ക് 400 രൂപയാണ് ചാര്‍ജ്ജ്. ക്ലിയോപാട്രാ എന്നാണ് ബോട്ടിന്റെ പേര്. മുസരിസ് ടൂറിസത്തിന്റെ ഭാഗമായാണ് ബോട്ട് ആരംഭിച്ചിരിക്കുന്നത്.
കോട്ടപ്പുറത്ത് നിന്ന് കടലിലേക്ക് രണ്ട് മണിക്കൂര്‍ യാത്രയാണ് ഉദ്ദേശിക്കുന്നത്.ഷിപ്പിങ്ങ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ സഹകരണത്തോടെയാണ് സര്‍വീസ്. സഹോദരന് അയ്യപ്പന് മ്യൂസിയം, പളളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴിക്കോട് പുലിമുട്ട്, മുനയ്ക്കല്‍ എന്നി പ്രദേശങ്ങളിലൂടെയാണ് സഞ്ചരിച്ച് കടലിലേക്ക് പോയി കോട്ടപ്പുറം ഫോര്‍ട്ട് ജെട്ടിയില്‍ തിരിച്ചെത്തും.
ഗൈഡ്, ഗായകര്‍, ലഘുഭക്ഷണം, എന്നിവ ബോട്ടിലുണ്ടാകും.സുരക്ഷസംവിധാനങ്ങള്‍ എല്ലാം ഉണ്ടാകും.രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 6.30 വരെയാണ് സമയം. നൂറ് പേര്‍ക്ക് യാത്ര ചെയ്യാം. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് സൗജന്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം വി.ആര് സുനില്‍ക്കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: