പത്തനംതിട്ട: റാന്നിയില്‍ അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ചു.ഐത്തല മീന്മുട്ടി സ്വദേശിനി റിന്‍സ് മകള്‍ ഒന്നര വയസ്സുകാരി അല്‍ഹാന എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മരണ കാരണം വ്യക്തമല്ല.’ ഞാന്‍ മരിക്കുന്നു ‘ എന്ന് മാത്രമാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. റിന്‍സിയുടെ ഭര്‍ത്താവ് വിദേശത്താണ്.അമ്മയും കുഞ്ഞും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.തിങ്കളാഴച്ചയാണ് സംഭവം നടന്നിരിക്കുന്നത്. ഇവരെ വീടിന് പുറത്ത് കാണാത്തതിനാാല് അയല്‍ക്കാര്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്.
റിന്‍സിയുടെ ഫോണ്‍ പരിശോധനയിലൂടെ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കു.മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: