കൊച്ചി: വീര സവര്‍ക്കര്‍ രചിച്ച മാപ്പിള എന്ന നോവലിന്റെ പരിഭാഷ ഉള്‍പ്പെടെ, മാപ്പിള കലാപത്തെ മുന്‍ നിര്‍ത്തിയുള്ള നാലു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. വീര സവര്‍ക്കര്‍ രചിച്ച് ലക്ഷ്മി പരിഭാഷപ്പെടുത്തിയ ചരിത്ര പുസ്തകം ‘മാപ്പിള’ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ഡോ. ജെ പ്രമീള ദേവിക്ക് നല്കി പ്രകാശനം ചെയ്തു.
മാധ്യമ പ്രവര്ത്തകന് രാമചന്ദ്രന് രചിച്ച ‘മാപ്പിള ലഹള സാഹിത്യത്തിന്റെ ഏടുകളില്‍’, എം.ആര് ദത്തന്റെ ‘മാപ്പിള കലാപത്തിന്റെ കാണാപ്പുറങ്ങള്‍’ എന്നീ പുസ്തകങ്ങള്‍ മുന്‍ പിഎസ്സി ചെയര്മാന് ഡോ.കെ.എസ്. രാധാകൃഷ്ണന്, വിജി തമ്പിക്ക് നല്കി പ്രകാശനം ചെയ്തു. വേദബന്ധു എഴുതിയ ‘മലബാറും ആര്യസമാജവും’ എന്ന പുസ്തകത്തിന് കമലാ നരേന്ദ്രഭൂഷന്‍ തയാറാക്കിയ പരിഭാഷ കെ.എസ്. രാധാകൃഷ്ണന്, വിജി തമ്പിക്ക് നല്കി പ്രകാശിപ്പിച്ചു. കെ.സി. രാഘവന് രചിച്ച ‘സ്ത്രീ വ്യത്യസ്ത മതങ്ങളില്‍’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഡോ.ജെ. പ്രമീള ദേവി, ലക്ഷ്മിക്ക് നല്കി പ്രകാശനം ചെയ്തു.
മാപ്പിള ലഹള വര്‍ഗ സമരമാണെന്നാണ് കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിച്ചതെന്ന് ഡോ.കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു. പ്രതികരണങ്ങളില്‍ കാപട്യം സൂക്ഷിക്കുന്നവരാണ് മലയാളികള്‍. സാഹിത്യകാരന്മാര് തങ്ങളുടെ സൃഷ്ടികളിലൂടെ മാപ്പിളക്കലാപത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സത്യം എത്രകാലം കഴിഞ്ഞാലും പു
റത്തുവരും. അതിന് ഉത്തമ ഉദാഹരണമാണ് രാമചന്ദ്രന് എഴുതിയ ‘മാപ്പിള ലഹള സാഹിത്യത്തിന്റെ ഏടുകളില്‍’ എന്ന പുസ്തകത്തിലൂടെ കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിന്റെ ആഴത്തിലുള്ള പഠനം കൂടിയാണ് ‘സ്ത്രീ വ്യത്യസ്ത മതങ്ങളില്‍’ പങ്കുവയ്ക്കുന്നതെന്നു ലോകം അംഗീകരിച്ചിട്ടുള്ള മതങ്ങളില്‍ ഹിന്ദു മതം മാത്രമാണ് അര്‍ദ്ധ നാരീശ്വര സങ്കല്‍പ്പത്തില്‍ ഊന്നി നില്‍ക്കുന്നതെന്നും ഡോ. ജെ. പ്രമീള ദേവി അഭിപ്രായപ്പെട്ടു. ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്തിട്ട് നൂറ് വര്‍ഷം പിന്നിട്ടെന്നും ഇപ്പോഴും ഹൈന്ദവ ഏകീകരണം വന്നിട്ടില്ലെന്നും വിജി തമ്പി വ്യക്തമാക്കി.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നടന്ന ചടങ്ങില്‍ കുരുക്ഷേത്ര പ്രകാശന് ചീഫ് എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന് അധ്യക്ഷനായി. രാമചന്ദ്രന്, ലക്ഷ്മി, കെ.സി. രാഘവന്റെ മകന്റെ ഭാര്യ സ്മിത മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: