കൊച്ചി : വ്യാപാരിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയും കൊച്ചി കോര്പ്പറേഷന് കൗണ്‍സിലറുമായ ടിബിന്‍ ദേവസി അറസ്റ്റില്‍. കൃഷ്ണമണി എന്നയാളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, തടങ്കല്‍ വെയ്ക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, സംഘര്‍ഷമുണ്ടാക്കുക, പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ടിബിനെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചി കോര്പ്പറേഷന് 30ാം ഡിവിഷനിലെ കൗണ്‍സിലറാണ് ടിബിന്‍. ഇയാള്‍ക്കൊപ്പം സുഹൃത്തുക്കളായ ഫയാസ്, ഷെമീര്‍ എന്നിവരെ കൂടി എളമക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാസര്‍ഗോഡ് സ്വദേശിയായ ഫയാസും കൃഷ്ണമണിയും ഒരുമിച്ച് ബിസിനസ് ചെയ്തിരുന്നു. ഖത്തറില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്യുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ടിബിന്‍ ദേവസി ഇടപ്പെട്ട് കൃഷ്ണമണിയെ മര്‍ദ്ദിച്ച് പണം തട്ടിയത്. ഫയാസിന് പരാതിക്കാരന് നാല്‍പ്പത് ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഇത് നല്കാന് ആവശ്യപ്പെട്ട് ഇവര്‍ കൃഷ്ണമണിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ കൃഷ്ണമണിയുടെ ഇടപ്പള്ളിയിലെ സ്ഥാപനത്തിലെത്തിയ ടിബിനും, ഫയാസും ഉള്‍പ്പടെയുള്ള പത്തംഗ സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. കൃഷ്ണമണിയുടെ ഭാര്യയുടെ അച്ഛന് ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിച്ച് അവിടെവച്ചും മര്‍ദ്ദിച്ചു. തുടര്‍ന്ന് അച്ഛനെകൊണ്ട് 20 ലക്ഷം രൂപ നല്‍കണമെന്ന് മുദ്രപത്രത്തില്‍ ഏഴുതി ഒപ്പിട്ടുവാങ്ങുകയും, ഭാര്യാ പിതാവിന്റെ അക്കൗണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതികള്‍ ഫയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും പോലീസിന് നല്കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രിയിലാണ് കൃഷ്ണമണി സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. ടിബിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്ഐയുടെ കൊടിമരവും പ്രചാരണ സാമഗ്രികളും നശിപ്പിച്ച കേസില്‍ അടുത്തിടെ ഇയാള്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായത്. മഹാരാജാസിലെ എസ്എഫ്ഐ കൊടിമരം നശിപ്പിച്ചതും ടിബിനും യൂത്ത് കോണ്‍ഗ്രസ് നേതാവ് നോബല്‍ കുമാറും ചേര്‍ന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: