ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപി ഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ) എന്നീ പാര്‍ട്ടികളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളായ എംഎല്‍എമാരും മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാരും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് നിവേദനം നല്കി. എ എന്‍ ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണിത്.
‘കര്‍ണ്ണാടകയില്‍ ഹിജാബ് പോലുള്ള വിഷയങ്ങളുയര്‍ത്തി സമൂഹത്തില്‍ അസ്വാരസ്യങ്ങല്‍ സൃഷ്ടിക്കുന്നത് എസ് ഡിപി ഐയും പോപ്പുലര്‍ ഫ്രണ്ടുമാണ്,’- കോണ്‍ഗ്രസ് നേതാക്കള്‍ നിവേദനത്തില്‍ ആരോപിക്കുന്നു. അതുകൊണ്ട് ഈ സംഘടനകളെ എത്രയും വേഗം കര്‍ണ്ണാടകത്തില്‍ നിരോധിക്കണമെന്നാണ് ആവശ്യം.
നേരത്തെ ഫിബ്രവരി എട്ടിന് കര്‍ണ്ണാടകയ വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷും ഹിജാബ് പോലുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ എസ് ഡിപി ഐയുമായി ബന്ധമുള്ള കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ് ഐ) ആണെന്ന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: