ബെംഗളൂരു: 36 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ച കേസില്‍ അന്വേഷണം നേരിടുന്ന ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഇന്ത്യ മുന്‍ മേധാവി അമേരിക്കയിലേക്ക് കടക്കുന്നതിനുള്ള നീക്കം പൊളിച്ച് സിബിഐ. യു.എസിലേക്ക് പോകാനെത്തിയ ആകര് പട്ടേലിനെ ബെംഗളുരു വിമാനത്താവളത്തില്‍ സിബിഐ തടയുകയായിരുന്നു. ഇദേഹത്തിനെതിരെ സിബിഐ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ഗുജറാത്തിലെ ഒരു കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് ആകര് പട്ടേല്‍ വാദിച്ചു. എന്നാല്‍ ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് സൂറത്തിലെ കോടതി ആകാര്‍ പട്ടേലിന് യാത്രാ അനുമതി നല്‍കിയതെന്ന് സിബിഐ പറയുന്നു. 36 കോടി രൂപയുടെ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് എഫ്സിആര്‍എ ലംഘനത്തിന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ സിബിഐ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് വിദേശ യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ചതെന്നും സിബിഐ വ്യക്തമാക്കി. രാജ്യവിടാന്‍ ശ്രമിച്ച ഇദേഹത്തിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
2019ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആംനെസ്റ്റിയുടെ അനധികൃത പണം ഇടപാടുകള്‍ കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ 10 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി ആംനസ്റ്റി ഇന്ത്യ ലണ്ടനിലെ ഓഫീസില്‍ നിന്ന് സ്വീകരിച്ചുവെന്നും കണ്ടെത്തിയിരുന്നു. യുകെ ആസ്ഥാനമായുള്ള സ്ഥാപനങ്ങളില്‍ നിന്ന് ആംനെസ്റ്റി ഇന്ത്യയിലേക്ക് പണം ഒഴുക്കി. ഇതിലുള്ള അന്വേഷണം നടക്കുന്നതിനാലാണ് ആകര് പട്ടേലിനെ വിമാനത്താവളത്തില്‍ തടഞ്ഞതെന്ന് സിബിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: