പാലക്കാട് : അട്ടപ്പാടിയിൽ വനവാസി വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണറ്റുകര ആദിവാസി ഊരിലെ സഞ്ജു ( 16 ) വാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം കാട്ടിൽ തേൻ ശേഖരിക്കാൻ പോകുന്നതിടെയാണ് അപകടമുണ്ടായത്.
രണ്ടു ദിവസം മുമ്പാണ് സഞ്ജു കുടുംബത്തോടൊപ്പം വനത്തിലേക്ക് പോയത്. കാട്ടിൽ താമസിച്ചു തേൻ ശേഖരിച്ച് മടങ്ങുന്നതിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. അഗളി ജി വി എച്ച് എസ് എസിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സഞ്ജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: