ജെറുസലേം: ഇസ്രയേലില്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ബെന്നറ്റ് നേതൃത്വം നല്കുന്ന യമിന പാര്‍ട്ടിയിലെ എംപി രാജി വെച്ചതോടെയാണ് സഖ്യസര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായത്. ഇദിത് സില്‍മാനാണ് രാജിവെച്ച് സര്‍ക്കാരിനെ വീഴിച്ചത്. ഇന്നു രാവിലെയാണ് സഖ്യ സര്‍ക്കാര്‍ വിടുന്ന കാര്യം ഇദിത് സില്‍മാന്‍ വ്യക്തമാക്കിയത്. താന്‍ ഐക്യത്തിന്റെ പാതയില്‍ പോകാന്‍ ശ്രമിച്ചു. ഈ സഖ്യ സര്‍ക്കാരിന് വേണ്ടി ഞാന്‍ ഒരുപാട് ജോലി ചെയ്തു.
എന്നാല്‍, ഇസ്രയേലിന്റെ ജൂത ഐഡന്റിറ്റിക്ക് മോശം വരുത്തുകയാണ് ബെന്നറ്റ് സര്‍ക്കാര്‍ ചെയ്തത്. അതിന്റെ ഭാഗമാകാന്‍ എനിക്കാവില്ലെന്ന് ഇദിത് സില്‍മാന്‍ പറഞ്ഞു. ഇദിത് സില്‍മാന്‍ സഖ്യം വിട്ടതോടെ 60 സീറ്റുകളാണ് സര്‍ക്കാരിനുള്ളത്. അതേസമയം, പ്രതിപക്ഷത്തിനും 60 സീറ്റുകള്‍ തന്നെയാണുള്ളത്. ഇതോടെ വീണ്ടും ഇസ്രയേലില്‍ ഭരണപ്രതിസന്ധി ഉടലെടുത്തു. സഖ്യ സര്‍ക്കാരിന്റെ ചെയര്‍പേഴ്സണ്‍ കൂടിയായിരുന്നു ഇദിത് സില്‍മാന്‍.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് ഇസ്രയേലില്‍ നഫ്റ്റലി ബെനറ്റ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഒരു അറബ് പാര്‍ട്ടി ഭരണസഖ്യത്തില്‍ വന്നതും ബെനറ്റ് സര്‍ക്കാരിന്റെ പ്രത്യേകതയായിരുന്നു. അറബ് കക്ഷിയായ ‘റാം’ ബെനറ്റ് സര്‍ക്കാരില്‍ പങ്കാളിയായിരുന്നു.
ഇസ്രയേലില്‍ വീണ്ടും ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് സാധ്യതയെന്ന് ഇസ്രയേല്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെതന്യാഹുവിന്റെ തിരിച്ചുവരവ് പാലസ്തീനിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ അതിര്‍ത്തികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാലസ്തീന് ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുകയും ജനങ്ങളെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. നഫ്റ്റലി ബെനറ്റ് സര്‍ക്കാര്‍ വീണ വാര്‍ത്തകള്‍ പുറത്തുവന്നതോടെ അതിര്‍ത്തികളില്‍ നിന്നുള്ള പാലസ്തീന് ഭീകരരുടെ ആക്രമണങ്ങള്‍ പൂര്‍ണമായും അവസാനിച്ചുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: