തൃക്കൊടിത്താനം: മണ്ണിടിച്ചില്‍ ഭീതിയില്‍ തൃക്കൊടിത്താനത്തെ നാട്ടുകാര്‍. വില്ലേജ് ഓഫീസിന് പിന്‍വശമാണ് മണ്ണിടിഞ്ഞ് വീഴാറായ നിലയില്‍ ഉള്ളത്. ഇവിടെ തന്നെ വിബിയുപി സ്കൂളും സ്ഥിതിചെയ്യുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായ അതിശക്തമായ മഴയില്‍ ഇവിടെ റോഡ് ഉള്‍പ്പെടെ മണ്ണിടിഞ്ഞു പോയിരുന്നു. തുടര്‍ച്ചയായി ഇനിയും മഴ ശക്തമായി പെയ്താല്‍ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മണ്ണ് എടുത്തു നിര്‍ത്തി വെച്ചിരുന്ന ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇതിന്‍െ്റ ബാക്കി യുള്ള ഭാഗമാണ് ഇടിഞ്ഞു വീഴാറായ നിലയിലുള്ളത്. ധാരാളം വീടുകള്‍ താഴെയും മുകളിലുമായിട്ടുണ്ട്. മുക്കാട്ടുപടി, ഫാത്തിമപുരം പ്രദേശത്തേക്ക് പോകാന്‍ എളുപ്പമുള്ള റോഡാണ് രണ്ട് വര്‍ഷം മുമ്പ് ഇടിഞ്ഞുവീണത്. എംഎല്‍എ ഉള്‍പ്പെടെയുള്ള അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പൊക്ക പ്രദേശ മായതിനാല്‍ താഴെ നിന്നും കരിങ്കല്‍ ഭിത്തി നിര്‍മിച്ചെങ്കില്‍ മാത്രമേ മണ്ണിടിച്ചില്‍ തടയാനാകൂ എന്നാണ് പഞ്ചായത്ത് അധികാരികള്‍ പറയുന്നത്. അതിനു ഭീമമായ തുക ചിലവഴിക്കേണ്ടി വരും. അതിന് എംപി ഫണ്ടും എം എല്‍എ ഫണ്ടും അനിവാര്യമാണ്. തിരുവല്ലയില്‍ വലിയ കമ്പനിക്കാര്‍ക്ക് വേണ്ടിയാണ് ഇവിടെ നിന്നും നേരത്തെ മണ്ണെടുത്തു കൊണ്ടു പോയിരുന്നത്.
ആ സമയത്ത് മണ്ണെടുത്ത സ്ഥലത്തു അപകടം ഉണ്ടായപ്പോള്‍ മണ്ണെടുപ്പ് നിര്‍ത്തി വെയ്ക്കുകയായിരുന്നു. അധികാരികള്‍ നിസംഗത അവസാനിപ്പിച്ച് മണ്ണിടിഞ്ഞു വീഴാനുള്ള സാധ്യത ഒഴിവാക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: