പരപ്പ: 28 വര്‍ഷത്തെ അദ്ധ്യാപന ജീവിത്തില്‍ നിന്ന് പടിയിറങ്ങി മലയോരത്തെ സംഘ പ്രസ്ഥാനങ്ങളിലെ കര്‍മ്മധീരനായ പരപ്പയിലെ സി.കുഞ്ഞികൃഷ്ണന് മാസ്റ്റര്‍. 1994 ലാണ് അദ്ധ്യാപകനായി പ്ലാച്ചിക്കര എയുപി സ്കൂളിലെത്തിയത്.
അദ്ധ്യാപന ജീവിതത്തോടൊപ്പം സംഘ പ്രവര്‍ത്തനവും കൊണ്ടു നടന്നു. 2 വര്‍ഷത്തിലധികം ആര്‍എസ്എസ് പനത്തടി ഖണ്ഡിന്റെ കാര്യവാഹക്, സക്ഷമ ജില്ലാ സംയോജകന്‍, സംഘ മണ്ഡലത്തിന്റെ സദസ്യന്‍ എന്നീ ചുമതലകളോടൊപ്പം മലയോരത്തെ പ്രധാന ക്ഷേത്രമായ പരപ്പതളീക്ഷേത്രത്തിലെ സേവാ സമിതി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
നാട്ടിലെ അദ്ധ്യാത്മീക സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിദ്ധ്യത്തിലൂടെ, സംഘ കര്‍മ്മ വീഥികള്‍ പകര്‍ന്നു നല്കിയ അഭിമാനകരമായ ചുമതലകളും, അദ്ധ്യാപക ജീവിതത്തിലൂടെ പകര്‍ന്നു കിട്ടിയ അനുഭവസമ്പത്തുമായി വിദ്യാലയത്തിന്റെ പടിയിറങ്ങിയെങ്കിലും പര്യാവരണ്‍ ജില്ലാ സംയോജകന്‍, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തോടൊപ്പം കര്‍മ്മരംഗത്ത് തുടരുകയാണ് കുഞ്ഞികൃഷ്ണന് മാസ്റ്റര്‍.
പുതുക്കൈ സദാശിവക്ഷേത്രത്തിലെ അച്ഛന് സ്ഥാനം അലങ്കരിക്കുന്ന പള്ളിക്കൈ കുഞ്ഞമ്പു നായരുടേയും സി.തമ്പായി അമ്മയുടേയും മകനാണ്. പരപ്പ ജിഎച്ച്എസ്എസിലെ അദ്ധ്യാപിക സി.കോമളവല്ലിയാണ് ഭാര്യ. സൂര്യതേജസ്സ്, ആര്യ ജ്യോതിസ്സ് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: