ന്യൂദല്‍ഹി: സ്ത്രീധനത്തിന്റെ ‘നേട്ടങ്ങള്‍’ വിശദീകരിക്കുന്ന നഴ്സിങ് പാഠപുസ്തകത്തിനെതിരെ വ്യാപക പരാതി. ടി.കെ.ഇന്ദ്രാണി എഴുതിയ ‘ടെക്സ്റ്റ്ബുക് ഓഫ് സോഷ്യോളജി ഫോര്‍ നഴ്സസ്’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണു രൂക്ഷ വിമര്‍ശനം.
കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളെ നല്ല സ്ത്രീധനം നല്കിയാല് വിവാഹം ചെയ്തയയ്ക്കാം എന്നതാണു സ്ത്രീധനത്തിന്റെ ഒരു നേട്ടമായി പുസ്തകത്തില്‍ പറയുന്നത്. ‘സ്ത്രീധനം കൊണ്ട് വീട്ടിലേക്ക് പുതിയ വാഹനം, വില കൂടിയ സാധനങ്ങള്‍ ഒക്കെ വാങ്ങാം. പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്ത് വകകള്‍ നേടിയെടുക്കാം, സ്ത്രീധനത്തിന്റെ ഭാരം കുറയ്ക്കാന്‍ പെണ്‍കുട്ടികളില്‍ വിദ്യാഭ്യാസം വര്‍ധിപ്പിക്കാം, അതിലൂടെ അവര്‍ക്ക് ജോലിയും ലഭിക്കും’.
‘നല്ല സ്ത്രീധനം കൊടുത്ത് വിരൂപികളായ പെണ്‍കുട്ടികളുടെ വിവാഹം വേഗത്തിലാക്കാം,’ തുടങ്ങിയവയാണ് സോഷ്യോളജി ഫോര്‍ നഴ്സെസ് എന്ന പുസ്തകത്തില്‍ തരംതിരിച്ചിരുക്കുന്നത്. പുസ്തകത്തിന്റെ കവറില്‍ ഇന്ത്യന്‍ നഴ്സിംങ് കൗണ്‍സിലിന്റെ പാഠ്യപദ്ധതി പ്രകാരം എഴുതിതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
പുസ്തകത്തിനെതിരെ വിലയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ശിവസേന ലീഡറും രാജ്യസഭ എംപി പ്രിയങ്ക ചതുര്‍വേധി ട്വിറ്ററില്‍ പോസ്റ്റ് പങ്കുവച്ചു. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഉള്ള പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രാജ്യത്തിനും ഭരണഘടനയ്ക്കും നാണകേടാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: