തിരുവനന്തപുരം: മമ്മുട്ടി ദെ ബെസ്റ്റ് ആക്ടര്‍ പരിപാടിയിലൂടെ പ്രസിദ്ധനായ നടന് അനീഷ് ഗോപിനാഥ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി രംഗത്ത്. മോണോ ആക്ട് പഠിപ്പിക്കുന്നതിനിടെയാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് യുവതി വെളിപ്പെടുത്തി. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന് പല തവണ കടന്നുപിടിച്ചു. ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചു. ലൈംഗിക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലൂടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവര്‍ക്ക് അനീഷിനെതിരെ പ്രതികരിക്കാന്‍ ഭയമായിരുന്നെന്നും അനീഷിന് സിനിമയില്‍ തിരക്കായതെല്ലാം താന്‍ അറിഞ്ഞിരുന്നെന്നും പക്ഷേ തനിക്ക് ആ ട്രോമ വിട്ടുമാറുന്നുണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു.
പെണ്‍കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ചെറുപ്പം തൊട്ടേ ആര്‍ട്സിനോട് ഒക്കെ നല്ല കമ്പം ഉള്ള ആളായിരുന്നു ഞാന്‍. അതില്‍ തന്നെ മോണോ ആക്ട്, പ്രസംഗം എന്നിവയില്‍ ഞാന്‍ സ്ഥിരം പങ്കെടുക്കാറുണ്ടായിരുന്നു. എന്നെ ഇത് രണ്ടും പ്രൊഫഷണലായി പഠിപ്പിക്കണമെന്നായി എന്റെ രക്ഷിതാക്കളുടെ ആഗ്രഹം. സാമ്പത്തികമായി അത്ര ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ ഒന്നുമല്ല ഞങ്ങള്‍. വലിയ ആളുകളുടെ മക്കളെ സ്ഥിരം മോണോ ആക്ട് പഠിപ്പിക്കുന്ന ഒരു സാര്‍ ഉണ്ടായിരുന്നു. പേര് അനീഷ് മേനോന്. പ്രൈവറ്റ് ആയി പല കുട്ടികളെയും മോണോ ആക്ട് , നാടകം തുടങ്ങിയവ അയാള്‍ പഠിപ്പിച്ചിരുന്നു. ( അനീഷ് പിന്നീട് മമ്മുട്ടി ദെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന ടാലന്റ് ഷോയില്‍ റണ്ണര്‍ അപ്പ് ആവുകയും അതിനു ശേഷം പല മെയിന്‍ സ്ട്രീം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബെസ്റ്റ് ആക്ടര്‍ , ദൃശ്യം, ലൂസിഫര്‍ തുടങ്ങിയ )
തന്റെ മകളെയും അത് പോലെ അയാളെ കൊണ്ട് പ്രൊഫഷണലായി പഠിപ്പിക്കണമെന്ന് എന്റെ മാതാപിതാക്കള്‍ക്ക് തോന്നി. അവര്‍ അനീഷിനെ സമീപിച്ചു. ആ വര്‍ഷത്തെ കലോത്സവത്തിന് മോണോ ആക്ട് പഠിപ്പിക്കാന്‍ അയാള്‍ തയ്യാറായി.
അന്ന് മുതല്‍ സ്ഥിരമായി എന്നെ മോണോ ആക്ട് പഠിപ്പിക്കാന്‍ അയാള്‍ വന്നുതുടങ്ങി. വീട്ടുകാര്‍ക്ക് അയാളെ വല്യ കാര്യമായിരുന്നു. അനീഷ് എല്ലാര്ക്കും സമ്മതനായ ആളായിരുന്നു. എന്റെ അടുത്തും നല്ല സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. എപ്പോഴും എന്റെ കവിള് ഒക്കെ പിടിച്ച് വലിച്ച് കൊഞ്ചിക്കും. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ഇതൊന്നും അത്ര ഇഷ്ടപ്പെടാതെയായി. അയാള്‍ പക്ഷെ കൂടുതല്‍ സ്വാതന്ത്ര്യം എടുത്തുതുടങ്ങി. പൊസിഷന്‍ ശരി ആക്കാനും പോസ്ചര്‍ ഭംഗിക്കും വേണ്ടി ആണെന്നും മറ്റും പറഞ്ഞ് അയാള്‍ എന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പര്‍ശിക്കാനും പിടിക്കാനുമൊക്കെ തുടങ്ങി.
ഒരിക്കല്‍ അയാള്‍ ‘ചെസ്റ്റ് പൊസിഷന്‍ ശരിയാക്കട്ടെ’ എന്ന് പറഞ്ഞു എന്റെ ടോപിലൂടെ കയ്യിട്ട് എന്റെ ബ്രസ്റ്റില് അമര്‍ത്തി. എനിക്ക് ശരിക്കും വേദനിച്ചു. പിന്നീട് പല തവണ ഇത് തുടര്‍ന്നു. ഇടക്ക് എന്തോ ഒരു കള്ളത്തരം പറഞ്ഞിട്ട് ഞാന്‍ പുറത്തുചെന്ന് അമ്മയോട് എന്റെ കൂടെ വന്നിരിക്കാന്‍ പറഞ്ഞു. അപ്പോള്‍ ‘പ്രാക്ടീസ് ചെയ്യിക്കാന്‍ അനീഷിന് സൗകര്യം വേണം’ എന്ന് പറഞ്ഞു അമ്മ അത് കാര്യമായെടുത്തില്ല. എന്റെ രക്ഷിതാക്കളെ വരെ ഇതൊക്കെ അഭിനയപ്രക്രിയയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു.
എനിക്ക് അന്ന് മുതല്‍ നല്ല പേടിയായി. ഇതൊന്നും പഠിപ്പിക്കാനല്ലെന്നും എന്നെ ഉപദ്രവിക്കുകയാണെന്നും എനിക്ക് തോന്നിത്തുടങ്ങി. വീട്ടില്‍ എന്തെങ്കിലും പറഞാല്‍ എന്റെ തോന്നല്‍ ആണെന്ന് പറഞ്ഞു വഴക്ക് പറയും. പണ്ട് ഒരു ചേട്ടന് എന്നെ നോക്കി പേടിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, ആറില്‍ പഠിക്കുന്ന എന്നോട് ‘നീയെന്തിനാ അങ്ങോട്ട് നോക്കാന്‍ നില്കുന്നത് അതോണ്ടല്ലേ ഇങ്ങോട്ട് നോക്കുന്നത് കണ്ടത്’ എന്ന് ചോദിച്ച് അവരെന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ എനിക്ക് ആരോടും ഒന്നും പറയാന്‍ ധൈര്യമില്ലായിരുന്നു. ഇനി ഒരുപക്ഷേ അയാള്‍ മോണോആക്ട് പഠിപ്പിക്കുന്നത് ഇങ്ങനെയാണെങ്കിലോ എന്നാക്കെയായിരുന്നു എന്റെ ചിന്ത. ഇതൊക്കെ എന്റെ തന്നെ തോന്നല്‍ ആണെങ്കിലോ എന്ന് വരെ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ചിന്തിക്കാന്‍ തുടങ്ങി. പിന്നീട് ഇടക്ക് വീട്ടിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ അയാള്‍ എന്നോട് സംസാരിക്കും. പാസീവ് ആയി ലൈംഗികചുവയുള്ള കാര്യങ്ങള്‍ അയാള്‍ എന്നോട് സംസാരിക്കും. എനിക്കതെല്ലാം കേള്‍ക്കുമ്പോള്‍ എന്തോപോലെ ആകും ശരിക്കും പേടി കൊണ്ട് ഞെട്ടുന്ന അവസ്ഥ.
‘സര് വരുമ്പോ എന്റെ കൂടെ ഇരിക്കണം’ എന്നെന്റെ വീട്ടുകാരോട് അടുത്ത് വീണ്ടും വീണ്ടും പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഞാന്‍ നന്നായി പഠിക്കില്ല എന്ന് പറഞ്ഞവര്‍ ഒഴിഞ്ഞുമാറി. എങ്ങനെയെങ്കിലും എന്റെ ശരീരം സംരക്ഷിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. കൈ വരെ മൂടുന്ന ഒരു ടോപ്പും, രണ്ടു പാന്റും ഒരു സ്കര്‍ട്ടും ഇട്ടാണ് ഞാന്‍ പ്രാക്ടീസിന് ചെന്നത്.
ഇങ്ങനെ നിന്നാല്‍ അയാള്‍ എന്നെ ഒന്നും ചെയ്യില്ല എന്നായിരുന്നു എന്റെ തോന്നല്‍. പ്രാക്ടീസ് തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോള്‍ എന്റെ രക്ഷിതാക്കള്‍ പോയി. ഞങ്ങള്‍ രണ്ടുപേരും മുറിയില്‍ ഒറ്റയ്ക്കായപ്പോള്‍ അയാള്‍ അയാളുടെ സ്വഭാവം പുറത്തെടുക്കാന്‍ തുടങ്ങി. ആക്ടിന്റെ ഒരു ഭാഗത്ത് അല്പം റൊമാന്റിക്ക് ആയിട്ടുള്ള രംഗമുണ്ട്. ആ രംഗം വന്നപ്പോള്‍ അവിടെ എനിക്ക് ഭാവം വരുന്നില്ല എന്ന് പറഞ്ഞു അയാള്‍ എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ബലമായി എന്റെ കഴുത്തിലും മറ്റും ഉമ്മ വച്ചു.
പിന്നീട് പലതവണ പ്രാക്ടീസിനിടക്ക് അയാള്‍ എന്നെ ചുമരില്‍ ചേര്‍ത്ത് വച്ച് ബലമായി ഉമ്മ വക്കുകയും എന്റെ ബ്രെസ്റ്റില്‍ കൈ കൊണ്ട് അമര്‍ത്തുകയും ഒക്കെ ചെയ്തു. ഷോക്കിലായിരുന്ന എനിക്ക് ഒന്ന് കരയാന്‍ പോലും പറ്റുണ്ടായിരുനില്ല. കരയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ബലം പ്രയോഗിച്ച് എന്റെ ചുണ്ടില്‍ അമര്‍ത്തി കടിച്ചു. അയാളുടെ കൈകള്‍ എന്റെ പാന്റീസിന്റെ ഉള്ളിലേക്ക് ബലം പ്രയോഗിച്ചു കടത്തി. എന്നിട്ടയാള്‍ എന്റെ മുന്പില് വച്ച് ആ കൈ പുറത്തെടുത്ത് അതില്‍ ഉമ്മ വെക്കുകയും മണക്കുകയും ഒക്കെ ചെയ്തു. ഞാന്‍ പൊട്ടിക്കരഞ്ഞു വീട്ടുകാരെ വിളിച്ചു. എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ വയര്‍ വേദന ആണെന്ന് പറഞ്ഞു.
എനിക്കയാളെ പേടിയായിരുന്നു. റൂമില്‍ എത്തി എനിക്കിനി മോണോആക്ട് പഠിക്കേണ്ട അമ്മ എന്ന് പറഞ്ഞപ്പോ അമ്മ എന്റെയടുത്ത് എന്തേ അനീഷ് എന്തെങ്കിലും? എന്ന് ചോദിച്ചു. ഞാന്‍ തലയാട്ടി. അയാള്‍ അപ്പോഴേക്കും തന്ത്രപരമായി അവിടന്ന് ഇറങ്ങിപോയിരുന്നു. എന്റെ ഭാവിയെ പേടിച്ച് ഒരിക്കല്‍ പോലും അയാള്‍ക്ക് എതിരെ എന്തെങ്കിലും ചെയ്യാന്‍ എന്റെ വീട്ടുകാര്‍ തയ്യാറല്ലായിരുന്നു. പിന്നീട് അയാളെ പലപ്പോഴും ബിഗ്സ്ക്രീനില്‍ പ്രതീക്ഷിക്കാതെ കാണേണ്ടി വന്നപ്പോ ഞെട്ടിവിറച്ച് എനിക്ക് തയേറ്ററില്‍ നിന്ന് ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്.
പിന്നീട് പല തവണ അയാള്‍ എനിക്ക് ഫോണ്‍ ചെയ്തിരുന്നു. അയാള്‍ക്ക് എന്റെ ശരീരത്തോട് ഉള്ള ഇഷ്ടമൊക്കെ അയാള്‍ ഫോണില്‍ കൂടി പറയാന്‍ തുടങ്ങി. ഒടുവില്‍ ‘നിങ്ങള്‍ക്ക് വേറെ ആരെയും കിട്ടില്ലേ? എന്നെ വെറുതെ വിട്ടൂടെ’ എന്ന് അപേക്ഷിച്ചപ്പോള്‍ ലൈംഗികവൈകൃതങ്ങള്‍ നിറഞ്ഞ മറുപടികളാണ് അയാള്‍ തന്നത്.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് തിരിച്ചു പ്രതികരിക്കാന്‍ ധൈര്യം കിട്ടി തുടങ്ങിയിരുന്നു. ഇനി എന്നെ വിളിക്കരുത്. ഉപദ്രവിക്കരുത് എന്ന് ഞാന്‍ അയാളോട് തീര്‍ത്തുപറഞ്ഞു. പിന്നീട് അയാള്‍ക്ക് സിനിമയില്‍ തിരക്കായതെല്ലാം ഞാന്‍ അറിഞ്ഞിരുന്നു. പക്ഷേ എനിക് ആ ട്രോമ വിട്ടുമാറുന്നുണ്ടായിരുന്നില്ല. ഒരുപാട് സ്ഥലത്ത് കൗണ്‍സിലിങ്ങും മെഡിസിനുമെല്ലാം വേണ്ടി വന്നു ഇത്തിരിയെങ്കിലും പഴയ പോലെയാകാന്‍. ഇമോഷണല്‍ സ്റ്റെബിലിറ്റി എനിക്ക് നഷ്ടമായി.
സ്വന്തം വീട്ടില്‍ പോലും വേണ്ട സപ്പോര്‍ട്ട് കിട്ടാതെ ഇതൊക്കെ ഞാന്‍ ആരോട് പറയാനാണ്. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ എടുത്തു ആരോടെങ്കിലും ഇതൊക്കെ ഷെയര്‍ ചെയ്യാന്‍. ഒരുപക്ഷേ അയാളാല്‍ ഉപദ്രവിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട വേറെയും പെണ്‍കുട്ടികള്‍ ഉണ്ടാകാം. എന്നെപ്പോലെ ഒരാള്‍ തുറന്ന് പറഞാല്‍ മറ്റുള്ളവര്‍ക്കും ഇതെല്ലാം തുറന്നുപറയാന്‍ ധൈര്യമുണ്ടാകും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: