തിരുവനന്തപുരം: മതപരിവര്‍ത്തനവും ലൗജിഹാദും ഹിന്ദു സമൂഹത്തിന് വെല്ലുവിളിയാണെന്നും അവയെ തടയുന്നത് മഹത്തരമായി കാണണമെന്നും വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാണ്ഡേ. ബജ്രംഗദള് തിരുവനന്തപുരം സംഭാഗ് സംഘടിപ്പിച്ച ശൗര്യസംഗമത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സിപിഎം-ജിഹാദി ആക്രമണവും മതപരിവര്‍ത്തനവും ഹിന്ദുസമൂഹത്തിന് വെല്ലുവിളികളാണ്. അവയെ തടുക്കാന്‍, യുവാക്കളില്‍ ശൗര്യവും ആത്മവിശ്വാസവും ഉണര്‍ത്തണം. ഭക്തിയും ആത്മീയതയും പിന്തുടരണം. ഗോരക്ഷ മഹത്തരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ചിന്മയ ആശ്രമം മഠാധിപതി സ്വാമി അഭയാനന്ദ സരസ്വതി ദീപം തെളിയിച്ചു. ഓരോ യുവാവും രാഷ്ട്രത്തിന്റെയും സമാജത്തിന്റെയും ഉന്നതിക്കും സംസ്കാരത്തിന്റെ സംരക്ഷണത്തിനുമായി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി അധ്യക്ഷനായി. മത-രാഷ്ട്രീയ കക്ഷികള്‍ ഹിന്ദുസമാജത്തെ ഒറ്റപ്പെടുത്തുകയാണെന്ന് വിജി തമ്പി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം പരക്കെ ഉയരുമ്പോള്‍ അഗ്നിരക്ഷാ സേന അവര്‍ക്ക് പരിശീലനം നല്‍കുകയാണ്. അറേബ്യന്‍ സംസ്കാരം ഹോട്ടലുകള്‍ കയ്യടക്കുന്നു. ഭക്ഷണത്തെയും സംസ്കാരത്തെയും നശിപ്പിക്കുകയാണ്. ഇനിയും ചെറുത്ത് നിന്നില്ലെങ്കില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് കശ്മീരി പണ്ഡിറ്റുകളുടെ സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു.
വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ഡി.എം. നാഗരാജന്, ദേശീയ ജോയിന്റ് സെക്രട്ടറി കെ.എം. വെങ്കിടേഷ്, സംസ്ഥാന സെക്രട്ടറി വി.ആര്. രാജശേഖരന്, സംഘടനാ സെക്രട്ടറി കെ. ഗിരീഷ് കുമാര്‍, ബജ്രംഗദള് സംസ്ഥാന സംയോജക് ജിജേഷ് പട്ടേരി, സംഭാഗ് സംയോജക് കെ. രാജേന്ദ്രന്, വിഎച്ച്പി സംഭാഗ് സംയോജക് കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: