തിരുവനന്തപുരം: കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ മുതല്‍ ആരംഭിക്കും. കന്യാകുമാരിയിലും മലപ്പുറം പരപ്പനങ്ങാടിയിലും മാസപ്പിറവി ദ്യശ്യമായ സാഹചര്യത്തിലാണ് തീരുമാനം.
കന്യാകുമാരി പുതുപ്പേട്ടയിലാണ് മാസപ്പിറവി ആദ്യം ദ്യശ്യമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നാളെ മുതല്‍ റമദാന് വ്രതാരംഭം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. ശേഷമാണ് മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പിറവി കണ്ടത്. ഇതോടെ കേരളത്തില്‍ നാളെ മുതല്‍ റമദാന് വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: