കൊല്ലം: ഏരൂർ അയിലറയിൽ സ്കൂൾ വാൻ മറിഞ്ഞു. അയിലറ സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ വാഹനമാണ് മറിഞ്ഞത്. പതിനഞ്ചോളം കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതര പരിക്കില്ല.
കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോയി. വണ്ടി മുകളിലേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും വശത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാരെത്തി വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു.
ആറുപേര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: