പത്തനാപുരം: സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകും വഴി റോഡ് വശത്ത് നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ മാത്യകയായി. പത്തനാപുരം കടയ്ക്കാമണ്‍ അംബേദ്കര്‍ ഗ്രാമത്തിലെ കുട്ടികളായ അജിത്ത്, സായൂജ്, വിശാഖ്, രാഹുല്‍ എന്നിവരാണ് സമൂഹത്തിന് മാത്യകയായത്.
പത്തനാപുരം നടുക്കുന്ന് കെആര്‍എംഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് നാലുപേരും. എസ്എസ്എല്‍സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് സ്കൂളില്‍ നിന്നും വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയില്‍ കടയ്ക്കാമണ്‍ ചെലവന്നൂര്‍ പടിയിലുള്ള പ്രയാഗ ഗാര്ഡന് സമീപം വച്ചാണ് ഒരുപവന് തൂക്കമുള്ള സ്വര്‍ണ്ണമാല കുട്ടികള്‍ക്ക് കളഞ്ഞു കിട്ടിയത്. മറ്റൊന്നും ആലോചിക്കാതെ പോലീസിനെ ഫോണില്‍ വിളിച്ച വിവരം അറിയിച്ച ശേഷം ആട്ടോവിളിച്ച് സ്വര്‍ണ്ണമാല സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: