ന്യൂദല്‍ഹി: ഈ വര്‍ഷത്തെ പരീക്ഷാ പേ ചര്‍ച്ചയില്‍ തങ്ങളുടെ വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ച ലക്ഷക്കണക്കിന് ആളുകളുടെ ആവേശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പരീക്ഷാ പേ ചര്‍ച്ചയില്‍ സഹകരിച്ച വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
‘ഈ വര്‍ഷത്തെ പരീക്ഷാ പേ ചര്‍ച്ചയോടുള്ള ആവേശം അസാധാരണമാണ്. ലക്ഷക്കണക്കിന് ആളുകള്‍ അവരുടെ വിലയേറിയ ഉള്‍ക്കാഴ്ചകളും അനുഭവങ്ങളും പങ്കിട്ടു. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഞാന്‍ നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: