ജറുസലേം: റംസാന് നോമ്പ് കാലത്തിന് മുന്നോടിയായി ഇസ്രയേലില്‍ ആക്രമണം നടത്തി പാലസ്തീന് തീവ്രവാദികള്‍. ഇസ്രയേലില്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പാലസ്തീന് ഭീകരരുടെ വെടിവെയ്പ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. 27 കാരനായ പലസ്തീനിയന്‍ യുവാവാണ് അക്രമിയെന്ന് ഇസ്രയേലി ടൈംസ് വ്യക്തമാക്കുന്നു.
വാഹനത്തിലെത്തിയ അക്രമി ഒരു പ്രകോപനവുമില്ലാതെ ജനങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഒരാള്‍ വഴിയിലാണ് മരിച്ച് വീണത്. മറ്റൊരാള്‍ വാഹനത്തില്‍ വച്ചാണ് കൊല്ലപ്പെട്ടത്. അക്രമി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡോര്‍ വഴിയാണ് വെടിയുതിര്‍ത്തത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അടിയന്തര സുരക്ഷാ യോഗം വിളിച്ചു.
സൈന്യത്തോട് തയാറായി ഇരിക്കാനും നിര്‍ദേശം നല്കി. കഴിഞ്ഞ ചൊവ്വാഴ്ചയും ഞായറാഴ്ചയും ഇസ്രയേലില്‍ ഭീകരാക്രമണം ഉണ്ടായി. രണ്ട് ഭീകരാക്രമണങ്ങളിലായി ആറ് പേരാണ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി നോമ്പ് കാലത്തിന് മുന്നോടിയായി പാലസ്തീന് ഇസ്രയേലിനെ ആക്രമിച്ച് പ്രകോപിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം അത് യുദ്ധത്തിന്റെ വക്കില്‍വരെ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: