മുംബൈ: കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്നതിനിടെ രാജ്യം വിടാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ പോലീസ് തടഞ്ഞു. മുംബൈ ചത്രപതി ശിവജി വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. കൊവിഡിന്റെ ധനസഹായത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം റാണ അയ്യൂബിനെ നടക്കുന്നുണ്ടെന്നും അവര്‍ പുറംരാജ്യത്തേക്ക് പോയാല്‍ തിരിച്ചുവരാന്‍ സാധ്യതയില്ലാത്തതിനാലാണ് തടഞ്ഞുവെച്ചതെന്നും പോലീസ് വ്യക്തമാക്കി.
ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് ആയിരുന്നു യുപി പോലീസിന്റെ നിര്‍ദേശാനുസരണം ഇവരെ പിടികൂടിയത്. .കൊവിഡ്19 ദുരിതാശ്വാസത്തിനായി കോടികളുടെ സംഭാവനകള്‍ ശേഖരിക്കുന്നതിനിടയില്‍ റാണ അയ്യൂബ് വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചുവെന്ന കേസിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.
ഹിന്ദു ഐ.ടി സെല്‍ എന്‍.ജി.ഒയുടെ സ്ഥാപകന്‍ വികാസ് സംകൃത്യ യുപി പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. തുടര്‍ന്ന് കോടികള്‍ വെട്ടിച്ചുവെന്ന് മനസിലാക്കിയതോടെ എന്ഫോഴ്സ്മെന്റ്മെന്റ് കേസ് ഏറ്റെടുക്കകയായിരുന്നു. 2020 നും 2021 നും ഇടയില്‍ ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കായി കെറ്റോ എന്ന ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴി ഇവര്‍ 2.69 കോടി രൂപ സമാഹരിച്ചതായാണ് ഇ.ഡി കണ്ടെത്തിയിരുന്നു. വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയ ഇവരെ മുംബൈ പോലീസ് ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: