കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യല്‍ ഒന്‍പതര മണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് എസ്.ശ്രീജിത്ത് അറിയിച്ചു.
രാവിലെ പത്തരയോടെ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. സംവിധായകന് ബാലചന്ദ്രകുമാറിനോടൊപ്പം ഇരുത്തിയാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. അതേസമയം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. കൂടുതല്‍ പേര്‍ക്കൊപ്പം ചോദ്യം ചെയ്യുമെന്നാണ് അറിയിച്ചത്. ദിവസം പിന്നീട് അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും ബാവചന്ത്രകുമാര് വ്യക്തമാക്കി.
വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്ന് ദിലീപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങള്‍ തേടി തന്നെയാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. ഇന്നലെ ദിലീപിനെ 7 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങള്‍ ദിലീപിന് വീട്ടിലെത്തിച്ച് നല്‍കിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തുന്നതിനായി കോടതി അനുവദിച്ചിട്ടുള്ള സമയം ഏപ്രില്‍ 15ന് അവസാനിക്കും. ഇതിനുള്ളില്‍ കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: