ബെംഗളൂരു: ഉക്രൈനില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചതിന് സഹായിച്ച പ്രധാനമന്ത്രി മോദിക്ക് അഭിനന്ദനമറിയിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
നവീന്റെ ഭൗതികാവശിഷ്ടം ഏറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് പ്രധാനമന്ത്രി മോദി ഇന്ത്യയില്‍ എത്തിച്ചത്- ചന്ദ്രശേഖര്‍ പറഞ്ഞു. കര്‍ണ്ണാടകയിലെ ഹാവേരിയിലാണ് നവീന്റെ വസതി. മാര്‍ച്ച് തുടക്കത്തിലാണ് ഒരു കടയുടെ മുന്നില്‍ ക്യൂനില്‍ക്കുകയായിരുന്നു നവീന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഏറെ നയതന്ത്രനീക്കങ്ങള്‍ നടത്തിയതിനൊടുവിലാണ് പ്രധാനമന്ത്രി നവീന്റെ ഭൗതികാവശിഷ്ടം ഇന്ത്യയിലേക്കെത്തിക്കാന്‍ കഴിഞ്ഞത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ആഴ്ചയാണ് നവീന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. റാണിബെന്നൂരിലുള്ള ചലഗേരി ഗ്രാമത്തില്‍ മൃതദേഹം പ്രദര്‍ശനത്തിന് വെച്ചിരുന്നു. പിന്നീട് ഷമനൂര്‍ ശിവശങ്കരപ്പ മെഡിക്കല്‍ കോളെജിന് വിട്ടുനല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: