വെല്ലിങ്ടണ്‍: ലോകകപ്പ് മോഹങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ഒരിക്കല്‍കൂടി ഇന്ത്യന്‍ വനിതകള്‍ മടങ്ങുന്നു. ദക്ഷിണാഫ്രിക്കയോട് നിര്‍ണായക മത്സരത്തില്‍ തോറ്റത് മൂന്ന് വിക്കറ്റിന്. അവസാന പന്ത് വരെ നീണ്ട ആവേശകരമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. സ്മൃതി മന്ദാന, ഷഫാലി വര്‍മ എന്നിവര്‍ അര്ധസഞ്ച്വറികളോടെ പൊരുതി. മന്ദാന 71 റണ്‍സ് എടുത്തു. ഷഫാലി 53 റണ്‍സ് എടുത്തു. മധ്യനിരയില്‍ നായിക മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ റണ്‍സ് നേടിയതോടെയാണ് ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തിയത്. മിതാലി 68 റണ്‍സ് എടുത്തു. ഹര്‍മന്‍പ്രീത് 48 റണ്‍സ് നേടി. വാലറ്റത്ത് പൂജ വസ്ത്രാക്കര്‍ (മൂന്ന്), റിച്ച ഘോഷി (എട്ട്) എന്നിവര്‍ക്ക് റണ്‍സ് നേടാനായില്ല. ദക്ഷിണാഫ്രിക്കക്കായി ഷാബ്നിം ഇസ്മായേല്‍, മസബാത ക്ലാസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി മധ്യനിര മികച്ച പ്രകടനം പുറത്തെടുത്തു. ലോറ വോള്‍വാര്‍ട്ട് (80), ലാറ ഗുഡോള്‍ (49), മിഗന്ണ് ഡു പ്രീസ് (52), മരിസാനെ കാപ്പ് (32) എന്നിവര്‍ റണ്‍സ് നേടി. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്വാദ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ തോറ്റതോടെ സെമിയിലേക്ക് വെസ്റ്റിന്‍ഡീസ് യോഗ്യത നേടി. ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റാണ് വിന്‍ഡീസിനുള്ളത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളും സെമിയിലേക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: