തിരുവനന്തപുരം: നരവംശ ശാസ്ത്രജ്ഞനായ ഇറ്റാലിയന്‍ പൗരന് ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തിരികെ അയച്ചത് വിസാ ചട്ടങ്ങള്‍ ലംഘിച്ചതിന്. ഫിലിപ്പോ ഒസെല്ലയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ദുരൂഹതകളേറെ. തീരദേശ മേഖലയില്‍ കാലാവസ്ഥാ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും സൂചന.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദുബായ് വഴിയുള്ള എമിറൈറ്റ്സ് വിമാനത്തില്‍ യുകെയിലെ സസെക്സ് യൂണിവേഴ്സിറ്റിയിലെ ദക്ഷിണേഷ്യന്‍ നരവംശശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഫിലിപ്പോ ഒസെല്ല തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. കുസാറ്റ്, സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്(സിഡിഎസ്), ഇന്റര്‍ യൂണിവേഴ്സിറ്റ് സെന്റര്‍ പോര്‍ഓള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്സ്, കേരള യൂണിവേഴ്സിറ്റി, സസെക്സ് യൂണിവേഴ്സിറ്റി എന്നിവര്‍ ചേര്‍ന്ന് മസ്കറ്റ് ഹോട്ടലില്‍ നടത്തുന്ന ഗവേഷക സെമിനാറില്‍ പങ്കെടുക്കാനായാണ് ഒസെല്ല എത്തിയത്. എന്നാല്‍ ഇദ്ദേഹത്തിനെതിരെ വിസാച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ അതേ വിമാനത്തില്‍ തരിച്ചയച്ചു.
ഗവേഷണ വിസയാണ് ഇദ്ദേഹത്തിന് അനുവദിച്ചിട്ടുള്ളത്. അടുത്തമാസം വരെ കാലാവധിയുണ്ട്. തിരികെ പോകാനുള്ള ടിക്കറ്റുമായാണ് എത്തിയതും. എന്നാല്‍ ഗവേഷണ വിസയുള്ള ആള് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്തു എന്നതിനെത്തുടര്‍ന്നാണ് പ്രവേശനം വിലക്കിയത്. ഏറെനാളായി ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്.
കാലാവസ്ഥാ വ്യതിയാനവും മത്സ്യത്തൊഴിലാളികളുടെ ജീവിത രീതിയിലെ മാറ്റവും സംബന്ധിച്ചുള്ള പഠനത്തിലാണ് ഒസെല്ലയെന്നും ഇതുമായി ബന്ധപ്പെട്ടാണ് സെമിനാറെന്നുമാണ് സംഘാടകരുടെ വിശദീകരണം. കഴിഞ്ഞ ഒക്ടോബറില്‍ കേരളത്തില്‍ എത്തിയ ഇദ്ദേഹം മത്സ്യത്തൊഴിലാളികളുമായി ആശയവിനി
മയം നടത്താന്‍ കഴിയുന്ന ഒരു ഉപകരണം തീരദേശത്ത് സ്ഥാപിക്കാനുള്ള ആവശ്യവുമായി സെക്രട്ടേറിയറ്റിലെത്തിയിരുന്നു. വിഴിഞ്ഞം, പൂന്തുറ, അടിമലത്തുറ തുടങ്ങിയ മേഖലകളിലെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പഠനം നടത്താനെന്നായിരുന്നു വിശദീകരണം. ഇതിനായി സെക്രട്ടേറിയറ്റില്‍ എത്തിയ ഇദ്ദേഹം മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. നരവംശശാസ്ത്രത്തില്‍ ഇന്റര്‍നാ
ഷണല് ഡെവലപ്പ്മെന്റ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഗ്ലോബല്‍ സ്റ്റഡീസ് എന്നീ മേഖലകളില്‍ ഗവേഷണം ചെയ്യുന്ന അദ്ദേഹം കാലാവസ്ഥാ വ്യതിയാനപഠനത്തിന് ഉപകരണം സ്ഥാപിക്കുന്നത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ഗവേഷണത്തിന്റെ ഭാഗമായുള്ള പാകിസ്ഥാന് വിസയും ഇദ്ദേഹത്തിനുണ്ട്.
30 വര്‍ഷമായി ഇദ്ദേഹം കേരളത്തില്‍ ഗവേഷണത്തിലാണ്. കോഴിക്കോട് കുടുംബസമേതം താമസിച്ച് കേരളത്തിലെ ഇസ്ലാമിക പരിഷ്കാരങ്ങളുടെ വിവിധ ധാരകളുടെ ആവിര്‍ഭാവവും മതപരമായ ആചാരങ്ങളും രാഷ്ട്രീയവും സാമ്പത്തിക പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഈഴവരുടെ ജീവിതം- ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടും പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: