ബേണ്‍: സ്വിസ് ഓപ്പൺ ഫൈനലിൽ മലയാളി താരം എച്ച്എസ് പ്രണോയ് ഫൈനലിൽ. പി.വി. സിന്ധുവും ഫൈനലില്‍ പ്രവേശിച്ചു.
ലോക ഏഴാം നമ്പര്‍ താരവും സ്വിസ് ഓപ്പണില്‍ രണ്ടാം സീഡുമായ പി.വി. സിന്ധു തായ്ലാന്റിലെ സുപാനിഡയെ 79 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി (സ്കോര്‍: 21-18,12-21, 21-19). തുടര്‍ച്ചയായി രണ്ടാം തവണയാണ് സിന്ധു സ്വിസ് ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്. തായ് താരം നാലാം സീഡുകാരി ബുസാനനെ സിന്ധു ഞായറാഴ്ച ഫൈനലില്‍ നേരിടും.
ഇന്തോനേഷ്യയുടെ ലോക അഞ്ചാം നമ്പർ താരം ആന്റണി ഗിൻടിങ്ങിനെ തോൽപ്പിച്ചാണ് പ്രണോയ് ഫൈനലിലേക്ക് കടന്നത്. ഒരു മണിക്കൂർ 11 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19,19-21,21-18 എന്ന സ്കോറിലാണ് പ്രണോയ് വിജയിച്ചത്.2017 ൽ യുഎസ് ഓപ്പൺ വിജയിച്ച ശേഷം പ്രണോയിയുടെ ആദ്യ ഫൈനലാണിത്.പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളുടെ ക്വാർട്ടർ പോരാട്ടത്തിൽ പി കശ്യപിനെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചാണ് പ്രണോയ് സെമിയിലെത്തിയത്. മറ്റൊരു സെമിയില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തും ഇന്തോനേഷ്യക്കാരന് ജോനാഥന് ക്രിസ്റ്റിയും തമ്മിലുള്ള മത്സരത്തിലെ വിജയിയെ പ്രണോയ് ഫൈനലില്‍ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: