കൊച്ചി: വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാന്ത കേരളത്തില്‍ സന്ദര്‍ശനം നടത്തും. ഏപ്രില്‍ രണ്ട്, മൂന്ന് ദിവസങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നടക്കുന്ന സാമുദായ നേതാക്കളുടെ യോഗത്തില്‍ മിലിന്ദ് പരാന്തെ പങ്കെടുക്കും. ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ബജ്റംഗ്ദള്‍ കാര്യകര്‍ത്ത ശിബിരത്തിലും അദ്ദേഹം പങ്കെടുക്കുമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, സംസ്ഥാന സെക്രട്ടറി വി.ആര്. രാജശേഖരന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: