കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കോടതിയിലെ അതീവ രഹസ്യ രേഖകള്‍ കേസില്‍ ദീലിപിന്റെ മൊബൈലിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരങ്ങള്‍ ദിലീപിന്റെ മൊബൈലില്‍ സൂക്ഷിച്ചിരുന്നു. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വാട്സ്ആപ്പ് വഴി ദിലീപിന് കോടതി നടപടികളുടെ സുപ്രധാന രേഖകള്‍ വാട്സ്ആപ്പ് വഴി ലഭിച്ചിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചുവെന്ന് സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനു പിന്നാലെയാണ് ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍ പുറത്തുവന്നത്.
കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകളാണ് ദിലീപിന്റെ ക്യൂ3 മൊബൈല്‍ ഫോണില്‍ നിന്നും നശിപ്പിച്ചത്. വാട്സ്ആപ്പ് വഴിയാണ് ഈ രേഖകള്‍ ദിലീപിന്റെ ഫോണില്‍ എത്തിയതെന്ന് സൈബര്‍ വിദഗ്ധന്‍ സായി ശങ്കറും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കോടതി രേഖകള്‍ ദിലീപിന് കൈമാറിയത് ആരാണെന്നത് സംബന്ധിച്ചും അന്വേഷണം ഉണ്ടാകും.
ദിലീപിന്റെ ഫോണില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ നശിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അതിജീവിത ഇതുസംബന്ധിച്ച് ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ടവയല്ല സ്വകാര്യ ചാറ്റുകള്‍ മാത്രമാണ് നശിപ്പിച്ചതെന്നാണ് ദിലീപ് കോടതിയില്‍ അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: