ലഖ്നൗ: സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടിന്റെ ‘ടെറര്‍ ഗ്യാംഗ്’ അംഗമായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നു യുപി പൊലീസ് ലഖ്നൗ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു. സിദ്ദിഖ് കാപ്പന് സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്കുള്ള എതിര് സത്യവാങ്മൂലത്തിലാണ് യുപി പൊലീസിന്റെ വെളിപ്പെടുത്തല്‍.
സിദ്ദിഖ് കാപ്പന് മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലാണു ഹത്രാസിലേക്കു പോയതെന്ന ജാമ്യാപേക്ഷയിലെ വാദം യുപി പൊലീസ് തള്ളി. സിദ്ദിഖ് കാപ്പന് ഹത്രാസില്‍ സാമുദായിക കലാപമുണ്ടാക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പദ്ധതിയില്‍ സജീവ പങ്കാളിയാണെന്നു യുപി പൊലീസ് വാദിക്കുന്നു.
യുപി പൊലീസിന്റെ സത്യവാങ്മൂലത്തില്‍ സിദ്ദിഖ് കാപ്പനെതിരെ അക്കമിട്ടു നിരത്തുന്ന തെളിവുകള്‍:
2015ല്‍ പോപ്പുലര്‍ ഫ്രണ്ട് നിര്‍വാഹക സമിതി യോഗത്തിന്റെ മിനിട്സില്‍ സിദ്ദിഖ് കാപ്പനെ ‘പ്രത്യേക ദൗത്യ സമിതി’യിലേക്കു നാമനിര്‍ദേശം ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
നിരോധിത സംഘടനയായ സിമിയുടെ ‘ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ ആശയം പ്രചരിപ്പിക്കാനുള്ള ലഘുലേഖകള്‍ സിദ്ദിഖ് കാപ്പന്റെ മുറിയില്‍ നിന്നും ലാപ്ടോപില്‍ നിന്നും കണ്ടെടുത്തു.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടു സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് പി.കോയയുമായി നടത്തിയ വാട്സാപ് ചാറ്റ് രേഖകള്‍ സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിച്ചു.
2020 സെപ്റ്റംബറില്‍ കേരളത്തില്‍ തീവ്രവാദ പരിശീലനത്തിനുളള രഹസ്യ ശില്പശാല സംഘടിപ്പിക്കുന്നതു സംബന്ധിച്ച് സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ഓഫിസ് മാനേജര്‍ കമാലിനു അയച്ച ഓഡിയോ സന്ദേശം.
2020 സെപ്റ്റംബറില്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച രഹസ്യ ശില്പശാലയില് പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് തലവന്മാരായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന് എന്നിവര്‍ക്കൊപ്പം സിദ്ദിഖ് കാപ്പനും പങ്കെടുത്തുവെന്നതിന്റെ തെളിവുകള്‍. അന്‍ഷാദ് ബദറുദ്ദീനും ഫിറോസ്ഖാനുമായുള്ള സിദ്ദിഖ് കാപ്പന്റെ വാട്സാപ് ചാറ്റുകള്‍.
ഡല്‍ഹി കലാപ വേളയില്‍ കലാപ കേസ് പ്രതികളായ മുഹമ്മദ് ഫൈസല്‍, മസൂദ്, അതികുല് റഹ്മാന് എന്നിവരുമായി സിദ്ദിഖ് കാപ്പന് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഒ.എം.എ. സലാം, അബ്ദുല്‍ റഹ്മാന്, അനീസ് അഹമ്മദ്, പി.കോയ എന്നിവരുമായി സിദ്ദിഖ് കാപ്പന് നിരന്തര ബന്ധം പുലര്‍ത്തിയതിന്റെ തെളിവുകള്‍. ഡല്‍ഹി കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ടിങ് ഉണ്ടായെന്നു വാര്‍ത്തകളുണ്ടായപ്പോള്‍ കരുതലെടുക്കാനായി സിദ്ദിഖ് കാപ്പനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പരസ്പരം കൈമാറിയ സന്ദേശങ്ങള്‍.
യുപി പൊലീസിന്റെ എതിര് സത്യവാങ്മൂലത്തിനു മറുപടി നല്കാന് ലക്നോ കോടതി സിദ്ദിഖ് കാപ്പന്റെ അഭിഭാഷകനു സമയം നല്‍കിയിരുന്നു. ജാമ്യാപേക്ഷ നാളെ (24.03) ലഖ്നൗ ഹൈക്കോടതി പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: