ബീജിങ്: ചൈനയിലെ വിമാനദുരന്തത്തില്‍ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ അതിജീവിച്ചവരെയാരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിമാനാവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താനായിട്ടുള്ളതെന്നുമാണ് വിവരം.
തിങ്കളാഴ്ച 132 യാത്രക്കാരുമായി പോയ ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. യാത്രക്കാരില്‍ ഒന്‍പത് പേര് വിമാനജോലിക്കാരാണ്. ഗുവാങ്സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകര്‍ന്നു വീണത്. കുന്മിങ്ങില് നിന്നും ഗാങ്ഷൂവിലേയ്ക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 3.25 ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനത്തിന്റെ ബന്ധം 2.22 ന് നഷ്ടമാവുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 29,100 അടി ഉയരത്തില്‍ നിന്ന് വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. മലമുകളില്‍ തകര്‍ന്നു വീണതോടെ വിമാനത്തിന് തീപ്പിടിച്ചു. അപകട കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കാലാവസ്ഥ അനുകൂലമായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ആറു വര്‍ഷം പഴക്കമുള്ള ബോയിങ് വിമാനമാണ് തകര്‍ന്നത്.
ചൈനയിലെ വിമാനാപകടം ഏറെ ദു:ഖമുണ്ടാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അതേസമയം അപകടത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് പ്രസിഡന്റ് ഷി ജിന്‍പിങ്. എത്രയും പെട്ടന്ന് അപകടകാരണം കണ്ടെത്തണം, സംഭവം ഞെട്ടലുണ്ടാക്കുന്നു, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: