ന്യൂദല്‍ഹി: സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് 2019 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 734 കോടി രൂപ. കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രകൃതി ക്ഷോഭം മൂലമുള്ള കൃഷി നാശത്തിനും നഷ്ടങ്ങള്‍ക്കും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി 2019-20 വര്‍ഷത്തില്‍ 168.75 കോടി രൂപയും, 2020-21 വര്‍ഷത്തില്‍ 314.00 കോടി രൂപയും, 2021-22 വര്‍ഷത്തില്‍ 251.20 കോടി രൂപയും നല്‍കിയതായി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്സഭയെ അറിയിച്ചു.
2019 – 2021 കാലയളവില്‍ കേരളത്തില്‍ കൃഷിനാശം സംഭവിച്ച ആകെ പ്രദേശം 2019-20 വര്‍ഷത്തില്‍ 1,00,568.33 ഹെക്റ്ററാണ്. 2020-21 വര്‍ഷത്തില്‍ 2,05,510.68 ഹെക്റ്ററും 2021-22 വര്‍ഷത്തില്‍ 1,58,596.04 ഹെക്റ്റര്‍ കൃഷിഭൂമിയും നശിച്ചു. ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കൃഷിനാശത്തിന് പരിഹാരമായി നല്കിയ ഇന്‍ഷുറന്‍സ് തുക 2019-20 വര്‍ഷത്തില്‍ 57 കോടി രൂപയും 2020-21 വര്‍ഷത്തില്‍ 75 . 47 കോടി രൂപയും, 2021-22 വര്‍ഷത്തില്‍ 28 .25 കോടി രൂപയും ആണെന്നും കേന്ദ്രകൃഷിമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: