ന്യൂദല്‍ഹി: രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനില്‍ നിന്ന് കണ്ടെത്തി. ദക്ഷിണ ദല്‍ഹിയിലെ ചിരാഗ് ഡില്ലി മേഖലയിലാണ് രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞായ അനന്യയെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് 3.15ഓടെയാണ് കുഞ്ഞിന്റെ മരണത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത്) ബെനിറ്റ മേരി ജെയ്ക്കര്‍ പറഞ്ഞു.’കുഞ്ഞിന്റെ മാതാപിതാക്കളായ ഗുല്‍ഷന്‍ കൗശിക്, ഡിംപിള്‍ കൗശിക് എന്നിവരെ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ.
കേസിലെ മുഖ്യപ്രതിയായ അമ്മ പെണ്‍കുഞ്ഞിന്റെ ജനനത്തില്‍ അസ്വസ്ഥയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.’അനന്യ ഈ വര്‍ഷം ജനുവരിയിലാണ് ജനിച്ചത്, അന്നുമുതല്‍ ഡിംപിള്‍ കൗശിക് അസ്വസ്ഥയായിരുന്നു. വിഷയത്തില്‍ ഭര്‍ത്താവുമായി വഴക്ക് പതിവായിരുന്നെന്നും പോലീസ് വ്യക്തമാക്കി. ദമ്പതികള്‍ക്ക് നാല് വയസ്സുള്ള ഒരു മകനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: