തിരുവനന്തപുരം: പരിസ്ഥിതി വിജ്ഞാനാധിഷ്ഠിതം ആകണം വിദ്യാഭ്യാസമെന്ന് എക്സൈസ് കമ്മീഷണര്‍ ഡിജിപി അനന്തകൃഷ്ണന് ഐപിഎസ് അഭിപ്രായപ്പെട്ടു. ലോകവനം-ജലം ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി അവബോധം വളര്‍ത്തിയെടുക്കുവാന്‍ ഉതകുന്ന വിദ്യാഭ്യാസത്തിലൂടെയാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. പ്രകൃതിസംരക്ഷണം ജീവിതത്തിന്റെ ഭാഗമക്കണം. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ മുന്‍നിരയില്‍ കൊണ്ടുവരുവാന്‍ വിദ്യാഭ്യാസ വിചക്ഷണര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വിദ്യാഭ്യാസത്തില്‍ പരിസ്ഥിതി വിജ്ഞാനത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
കുന്നുംപുറം ചിന്മയ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജലനിധി മുന്‍ ഡയറക്ടര്‍ ഡോ.സുഭാഷ് ചന്ദ്രബോസ് കുട്ടികള്‍ക്ക് പ്രാണ ജലത്തിന്റെ പ്രാധാന്യത്തെപ്പറ്റി ക്ലാസ് എടുത്തു. വൃക്ഷാദരം-വൃക്ഷപൂജ എന്നിവയ്ക്കുശേഷം ചിന്മയ വിദ്യാലയ വളപ്പില്‍ തേന്മാവ് നട്ടു പ്രകൃതി ക്ഷസംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രിന്‍സിപ്പല്‍ എന്‍.ആര്. ബീനയൂടെ. അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാവാലം സ്കൂള്‍ ഓഫ് മ്യൂസിക് ഡയറക്ടര്‍ കാവാലം സജീവ് പ്രകൃതി ഗാനാലാപനം നടത്തി.
മാതൃഭൂമി മുന്‍ ഫോട്ടോ എഡിറ്റര്‍ രാജന് പൊതു വാളിനെ ചടങ്ങില്‍ അനുമോദിച്ചു. ചിന്മയ മിഷന് ചീഫ് സേവക് ആര്. സുരേഷ് മോഹന്‍ പരിസ്ഥിതിസംരക്ഷണസമിതി വിദ്യാഭ്യാസ വിഭാഗം കോഡിനേറ്റര്‍ സേതുനാഥ് മലയാലപ്പുഴ, പി.രാജശേഖരന്, അജിത് കുമാര്‍, രാജേഷ് സുദര്ശനന്, പ്രേമിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: