കൊച്ചി : കൊച്ചിയില്‍ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ വീണ്ടും പീഡന ആരോപണം. ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുല്‍ദീപ് കൃഷ്ണയ്ക്ക് എതിരെ സഹപ്രവര്‍ത്തകയായ മലപ്പുറം സ്വദേശിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ടാറ്റു ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
2020 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട് സ്വദേശിയാണ് കുല്‍ദീപ്. പീഡനദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.
അതേസമയം ഇങ്കെഫ്ക്റ്റഡ് സ്റ്റുഡിയോ ഉടമയും ടാറ്റു ആര്‍ട്ടിസ്റ്റുമായ സുജേഷിന് എതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി. ഒരു വിദേശ വനിതയാണ് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയത്. 2019 ല്‍ കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. സുജേഷിനെതിരെ നിരവധി യുവതികള്‍ മീടു പോസ്റ്റിട്ട കാര്യം സുഹൃത്തില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ഇമെയില്‍ മുഖേന കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: