തിരുവനന്തപുരം : ഹിന്ദി അറിയാവുന്നവര്‍ കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഹസിച്ച് കെ. മുരളീധരന്. തനിക്ക് ആ ഭാഷ വഴങ്ങാത്തത് കൊണ്ടാണ് അവിടേക്ക് ശ്രദ്ധിക്കാത്തതെന്നും എംപി കോഴിക്കോട് പറഞ്ഞു.
കെ.സി. വേണുഗോപാലിന് ഹിന്ദി അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ ഹൂഡ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിനു പിന്നാലെയാണ് മുരളീധരന് പരിഹസിച്ചിരിക്കുന്നത്. ഹിന്ദി അറിയാവുന്നവര്‍ കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണ്.
ഉത്തരേന്ത്യയില്‍ ഹിന്ദി ഒരുപ്രധാനഘടകമാണ്. ഹിന്ദി വഴങ്ങാത്തത് കൊണ്ടാണ് താന്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാത്തത്. എന്നാല്‍ രമേശ് ചെന്നിത്തലയെ പോലുള്ളവര്‍ക്ക് ഹിന്ദി നന്നായി വഴങ്ങും. അവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
അതേസമയം രാജ്യസഭ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ തീരുമാനിച്ചതിനെ കെ മുരളീധരന് സ്വാഗതം ചെയ്തു. രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍ഡ് എടുത്തത് ഉചിതമായ തീരുമാനമാണ്. കെപിസിസി അധ്യക്ഷന്‍ ആരുടേയും പേര് മുന്‍കൂട്ടി നല്‍കിയിരുന്നില്ല. ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ കഴിഞ്ഞ തവണ മത്സരിപ്പിച്ച വരെ ഒഴിവാക്കണം, കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ആളാകണമെന്നും രണ്ട് നിര്‍ദ്ദേശങ്ങള്‍ താന്‍ വെച്ചിരുന്നു. ഇത് രണ്ടും പരിഗണിക്കപ്പെട്ടു. ന്യൂനപക്ഷം, ചെറുപ്പം, വനിത എന്നീ മൂന്ന് ഘടകങ്ങളും ഹൈക്കമാന്‍ഡ് പരിഗണിച്ചുവെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: