മോസ്കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യ ഹിലരി ക്ലിന്റണും എതിരെ ഉപരോധം ഏര്‍പ്പെടുത്തി തിരിച്ചടിച്ച റഷ്യ. റഷ്യയ്ക്കെതിരെ ഒരു പിടി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ അമേരിക്കയുടെ നീക്കത്തിന് തിരിച്ചടിയെന്നോണമാണ് റഷ്യയുടെ പുതിയ ഉപരോധനീക്കം.
ഇവര്‍ക്ക് പുറമെ യുഎസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും റഷ്യ ഉപരോധം ഏര്‍പ്പെടുത്തി. യുഎസ് ആഭ്യന്തരസെക്രട്ടറി ആന്റണി ബ്ലിങ്കണ്, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, വൈറ്റ് ഹൗസ് സെക്രട്ടറി ജെന്‍ സാകി, അമേരിക്കയുടെ സംയുക്ത സേനാമേധാവി മാര്‍ക് മില്ലി, ദേശീയ സുരക്ഷ ഉപദേശകന്, സി ഐഎ മേധാവി, ജോ ബൈഡന്റെ മകന് ഹണ്ടര്‍ എന്നിവര്‍ക്കെതിരെയും പുടിന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു പിടി അവിചാരിത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിന് യുഎസിനുള്ള മറുപടിയാണ് ഈ ഉപരോധങ്ങളെന്ന് റഷ്യയുടെ വിദേശകാര്യമന്ത്രാലയം അറിയിച്ചു. റഷ്യന്‍ ഉദ്യോഗസ്ഥര്‍ യുഎസിലേക്ക് പ്രവേശിക്കുന്നതിനും അമേരിക്ക കഴിഞ്ഞ ദിവസം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ ബാങ്കുകള്‍ക്കും റഷ്യയുടെ പ്രധാന ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആപ്പിള്‍ ഉള്‍പ്പെടെ നിരവധി ബഹുരാഷ്ട്രക്കമ്പനികളും റഷ്യയെ ബഹിഷ്കരിച്ചിരുന്നു. റഷ്യയുടെ കടല്‍വിഭവങ്ങള്‍, മദ്യം, രത്നക്കല്ലുകള്‍ എന്നിവയുടെ ഇറക്കുമതിയും അമേരിക്ക നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: