ന്യൂദല്‍ഹി: 12 മുതല്‍ 14 വയസ്സു വരെയുള്ളവര്‍ക്ക് നാളെ മുതല്‍ കൊവിഡ് വാക്സിന് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ ലിമിറ്റഡ് നിര്‍മിക്കുന്ന കോര്‍ബെവാക്സ് ആണ് ഇവര്‍ക്ക് നല്‍കുക. ഇതിനു പുറമേ 60നു മുകളിലുള്ള എല്ലാവര്ക്കും മുന്‍കരുതല്‍ ഡോസ് നല്‍കാനും തീരുമാനം. 60നു മുകളിലുള്ള ഇതര രോഗങ്ങളുള്ളവര്‍ക്ക് മാത്രമാണ് ഇതുവരെ മുന്‍കരുതല്‍ ഡോസ് നല്‍കിയിരുന്നത്.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 180.40 കോടി ഡോസ് വാക്സിനാണ് നല്‍കിയത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 33,917 പേര്. ചികിത്സയിലുള്ളത് 0.08% ശതമാനം പേരാണ്. ദേശീയ രോഗമുക്തി നിരക്ക് 98.72%. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,722 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,24,46,171 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,568 പേര്‍ക്കാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.37%). പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.46%). ആകെ നടത്തിയത് 77.97 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 7,01,773 പരിശോധനകളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: