മറിയപ്പളളി: മുട്ടത്തെ പാറമടക്കുളത്തില്‍ വീണ ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.18 മണിക്കൂറ് നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറി ഉയര്‍ത്തിയത്. ഇന്നലെ രാത്രി മറിയപ്പളളിലെ വളം ഡിപ്പോയില്‍ നിന്ന് ചേപ്പാടേയ്ക്ക് വളവുമായി പോയ ലോറിയാണ്
അപകടത്തില്‍പ്പെട്ടത്.തിരുവന്തപുരം സ്വദേശി സ്വദേശിയായ അജി കുമാറിന്റെതാണ് ലോറി. അദ്ദേഹം തന്നെയാണ് ലോറി ഓടിച്ചിരുന്നതും. ലോറിക്കൊപ്പം അദ്ദേഹത്തിന്റെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. വളം ഡിപ്പോയില്‍ നിന്ന് വളം കയറ്റി എത്തിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് പാറക്കുളത്തിലേക്ക് മറിയുകയായിരുന്നു.
ശനിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ രണ്ട് ക്രെയിനുകള്‍ ലോറി ഉയര്‍ത്തന്‍ കഠിന പരിശ്രമ നടത്തി വരുകയായിരുന്നു.എന്നാല്‍ വടം പൊട്ടിയതിനെത്തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു.പിന്നീട് ഉച്ചയ്ക്ക് ശേഷം നടത്തിയ ശ്രത്തിലാണ് ലോറി ഉയര്‍ത്തിയത്. ലോറിയുടെ ക്യാമ്പിനുളളില്കുടുങ്ങിയ നിലയിലായിരുന്നു അജികുമാറിന്റെ മൃതദേഹം. പിന്നീട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: