ഉക്രൈനുമായുള്ള ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ ഇറാന് എങ്ങനെ റഷ്യയെ പിന്തുണയ്ക്കാന്‍ കഴിയും ? തുര്‍ക്കിയിലെ ചാനല്‍ 9 ന് നല്കിയ അഭിമുഖത്തില്‍ ഇറാക്കി രാഷ്ട്രീയ നിരീക്ഷകനായ അല്‍ഷമ്മരി ചോദിയ്ക്കുന്നു.
സിറിയയിലെ മുസ്ലീങ്ങളെ ആക്രമിച്ചവരാണ് റഷ്യ. ക്രീമിയയും, ഉക്രൈനിലെ വലിയൊരു പ്രദേശവും ഇസ്ലാമിന് അവകാശപ്പെട്ടതാണ്. കാരണം ഒരിയ്ക്കല്‍ ഖലീഫയുടെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഭൂമിയാണത്. ശരിയാ നിയമം അനുസരിച്ച് എന്തു മാര്‍ഗ്ഗം ഉപയോഗിച്ചും ഈ പ്രദേശങ്ങളെ മോചിപ്പിച്ച് ഇസ്ലാമിന്റെ അധീനത്തില്‍ ആക്കുവാന് മുസ്ലീങ്ങള്‍ തയ്യാറാവണം. ഉക്രൈന് – റഷ്യ സംഘര്‍ഷത്തില്‍ ആരാണ് ശരി എന്നത് മുസ്ലീങ്ങളുടെ വിഷയമേയല്ല.
ഒരു രാജ്യത്തിനുള്ള മുസ്ലീങ്ങളുടെ പിന്തുണ നിര്‍ണ്ണയിക്കാനുള്ള ഒരേയൊരു ഘടകം, മുസ്ലീങ്ങളോടുള്ള ആ രാജ്യത്തിന്റെ പരിഗണന എങ്ങനെയാണ് എന്നതു മാത്രമാണ്. ഇക്കാര്യത്തില്‍ അമേരിക്കയും റഷ്യയും ഒരേപോലെ മോശം രാജ്യങ്ങളാണ്. അല്‍ഷമ്മരി വ്യക്തമാക്കി. മുമ്പ് ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ കൊടുത്തിരുന്ന ആളാണ് ഇദ്ദേഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: